തട്ടിക്കൊണ്ടു വന്ന യുവാവിന്റെ കയ്യിൽ പണമില്ല; ലോൺ ആപ്പ് വഴി വായ്പയെടുപ്പിച്ച് കവർച്ചക്കാർ:നാലുപേർ പിടിയിൽ

Spread the love

ചെന്നൈ∙ പണം തട്ടാനുള്ള ലക്ഷ്യത്തോടെ യുവാവിനെ തട്ടിക്കൊണ്ടുപോയി. എന്നാൽ യുവാവിന്റെ കയ്യിൽ പണമൊന്നും ഇല്ലെന്നു കണ്ടതോടെ പുതിയ രീതി പരീക്ഷിച്ച് കവർച്ചക്കാർ. യുവാവിനെക്കൊണ്ട് മൊബൈൽ ആപ്പ് വഴി ലോൺ എടുപ്പിച്ച ശേഷം എടിഎമ്മിൽനിന്ന് പിൻവലിച്ച പണവുമായി കവർച്ചാസംഘം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച ചെന്നൈയിലെ പള്ളിക്കരണൈ പ്രദേശത്താണ് സംഭവം.

 

അജയ് എന്ന 21കാരനാണ് തട്ടിപ്പിനിരയായത്. നാലുപേർ ഉൾപ്പെടുന്ന കവർച്ചാസംഘം അജയിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുകയും പണം ആവശ്യപ്പെട്ട് മർദിക്കുകയുമായിരുന്നു. പണം ഇല്ലെന്ന് പറഞ്ഞതോടെ ഫോണിലെ ലോൺ ആപ്പിൽ വായ്പയ്ക്ക് അപേക്ഷ കൊടുപ്പിച്ചു. 9500 രൂപയുടെ വായ്പ ലഭ്യമായതോടെ ഈ പണം അടുത്തുള്ള എടിഎമ്മിൽനിന്ന് പിൻവലിപ്പിച്ച ശേഷം സംഘം പണവുമായി കടന്നു. അജയിന്റെ ഫോണും കവർച്ചക്കാർ കൊണ്ടുപോയി.

 

സംഭവത്തിൽ സായി അബുതാകിർ (അബു–18), പ്രകാശ് രാജ് (22), പൂബാലൻ (23), സഞ്ജയ് (21) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ ഓട്ടോറിക്ഷയും പിടിച്ചെടുത്തെന്നും പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും പൊലീസ് വ്യക്തമാക്കി.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *