40 ലിറ്റർ വാഷുമായി മുപ്പൈനാട് സ്വദേശി പിടിയിൽ

Spread the love

കൽപ്പറ്റ: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 40 ലിറ്റർ വാഷുമായി മുപ്പൈനാട് മാൻകുന്ന് സ്വദേശിയെ കൽപ്പറ്റ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്‌തു. മാൻകുന്ന് പുതുശ്ശേരി വീട്ടിൽ ബാബു പി. (58) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീടിൻ്റെ പശുത്തൊഴുത്തിന് സമീപം സൂക്ഷിച്ച നിലയിലാണ് വാഷ് കണ്ടെത്തിയത്.

 

കൽപ്പറ്റ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) ജി. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി വാഷ് പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തിൽ അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തുപ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രമോദ് കെ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കെ.വി., അഖിൽ രാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ, പ്രിവന്റീവ് ഓഫീസർ െ്‌രെഡവർ സന്തോഷ് ടി.പി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

  • Related Posts

    യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസ്; രണ്ട് പേർ കൂടി പിടിയിൽ

    Spread the love

    Spread the loveമീനങ്ങാടിയിൽ യാത്രക്കാരനെ ആക്രമിച്ച് ഇന്നോവ കാറും പണവും കവർന്ന കേസിൽ രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. കണ്ണൂർ എടത്തൊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പുനിയാനം സ്വദേശിയായ ഉറക്കുന്ന് പറമ്പില്‍ കനകരാജ് കെ. (28), പേരാവൂര്‍ മണത്തണമേലെ മുരിങ്ങോടി…

    ജില്ലയിൽ ഓറഞ്ച് അലർട്ട്;ജാഗ്രത നിർദേശം

    Spread the love

    Spread the loveകേന്ദ്ര കാലാവസ്ഥ വകുപ്പ്, വയനാട് ജില്ലയിൽ 22/10/26, 23/10/26, 24/10/26, 25/10/26, തിയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

    Leave a Reply

    Your email address will not be published. Required fields are marked *