മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള ഡോൾഫിനുകൾ കറുത്ത നിറമുള്ള കൂട്ടത്തിനൊപ്പം വെള്ളത്തിൽ ഉയർന്നുവരുന്നത് കണ്ടത്. ബീച്ചിൽ എത്തിയവർ ആവേശത്തോടെ ദൃശ്യം മൊബൈലിൽ പകർത്തി.
*എന്താണ് ഈ പിങ്ക് ഡോൾഫിൻ?*
ആമസോൺ നദിയിലെ ശുദ്ധജല പിങ്ക് ഡോൾഫിനുകൾ അല്ല ഇവ. വിദഗ്ധർ പറയുന്നത് ഇവ ഇന്തോ-പസഫിക് ഹമ്പ്ബാക്ക് ഡോൾഫിൻ അല്ലെങ്കിൽ റിസ്സോസ് ഡോൾഫിൻ ആകാം എന്നാണ്. ഹമ്പ്ബാക്ക് ഡോൾഫിനുകൾ പ്രായമാകുമ്പോൾ ചാരനിറത്തിൽ നിന്ന് വെള്ളയോ പിങ്കോ ആയി മാറും.ശരീരം ചൂടാകുമ്പോൾ രക്തക്കുഴലുകൾ വികസിച്ച് പിങ്ക് നിറം കൂടുതൽ തെളിയും. റിസ്സോസ് ഡോൾഫിനുകൾക്കുംപ്രായമാകുമ്പോൾ ശരീരത്തിലെ വെളുത്ത പാടുകൾ കാരണം ഇളം നിറമാകും.ഒമാൻ തീരം അറബിക്കടലിനോടും ഒമാൻ ഉൾക്കടലിനോടും ചേർന്നുകിടക്കുന്നതിനാൽ സ്പിന്നർ, ബോട്ടിൽനോസ് ഉൾപ്പെടെ നിരവധി ഡോൾഫിൻ ഇനങ്ങളുടെ ആവാസകേന്ദ്രമാണ്. എന്നാൽ ഇത്രയും പ്രകടമായ പിങ്ക് നിറം അപൂർവമാണ്.
ലോകമെമ്പാടുമുള്ള സമുദ്ര സ്നേഹികൾ ആഘോഷമാക്കിയിരിക്കുകയാണ് ഈ കാഴ്ച.







