വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ സംഘർഷം; കഞ്ചാവ്, പൊലീസിനുനേരെ ആക്രമണം: യുവ ഡോക്ടർ റിമാൻഡിൽ

Spread the love

കൊല്ലം∙ സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തശേഷം സംഘർഷം ഉണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ‍ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിലെ ഡോക്ടറായ തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാനെ (29) 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

 

അജാസ് തന്നെ മർദിച്ചതായി വനിതാ ഡോക്ടർ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചതിനും പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും അജാസിനെതിരെ കേസ് റജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് അജാസിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായ സമയത്ത് അജാസ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് വൈദ്യപരിശോധാ ഫലം വന്നതിനു ശേഷമേ പറയാനാകൂ എന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.

 

ചൊവ്വ അർധരാത്രി 12.20നാണ് സംഭവം. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. മുറിയിൽനിന്നു സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ചു കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇരു ഡോക്ടർമാരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ 6 ഗ്രാം കഞ്ചാവും ഇതു വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരത്തിലുള്ള പേപ്പറും കണ്ടെത്തി.

  • Related Posts

    ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം രണ്ടരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പുറത്ത്

    Spread the love

    Spread the loveകൊല്ലം∙ ഓച്ചിറ ആലംപീടികയിലെ ബവ്റിജസ് ഔട്ട്‌ലെറ്റിൽ മോഷണം. രണ്ടര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. മദ്യം മോഷണം പോയിട്ടുണ്ടോ എന്ന് സ്റ്റോക്ക് വിവരങ്ങൾ ശേഖരിച്ചെങ്കിൽ മാത്രമേ അറിയാനാകൂ. ബവ്റിജസിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. ഇന്നലെ ഈ ഭാഗത്ത്…

    സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

    Spread the love

    Spread the loveതിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ് കൂട്ടിയത്. ക്യാമ്പ് ഫോളോവേഴ്‌സിനും 600 രൂപ അലവന്‍സ് ലഭിക്കും.  …

    Leave a Reply

    Your email address will not be published. Required fields are marked *