ഏഴാം ക്ലാസുകാരനെ കാണാനില്ല; സൈക്കിൾ റെയിൽവേ സ്റ്റേഷനിൽ, വ്യാപക തിരച്ചിൽ‌

Spread the love

ഏഴാം ക്ലാസ് വിദ്യാർഥിയെ കാൺമാനില്ലെന്നു പരാതി. കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. കൊല്ലത്തെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥി, സ്കൂൾ‌ വിട്ടു വീട്ടിൽ വന്നശേഷം തന്റെ സൈക്കിളിൽ പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ വീടിനു സമീപത്തെ സിസിടിവികളിൽ നിന്നു ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു കണ്ടെത്തി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ്, ആർപിഎഫ് എന്നിവർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

കഴിഞ്ഞ 3 വർഷത്തിലേറെയായി കുട്ടിയും കുടുംബവും കൊല്ലത്ത് ആണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുട്ടിയുടെ അമ്മ ഇളയ കുട്ടിയുമായി കൊൽക്കത്തയിലേക്കു മടങ്ങിയിരുന്നു. അമ്മയുടെ അടുത്തേക്കു പോകുന്നതിനായി കുട്ടി ട്രെയിനിൽ കയറി പോയതാകാമെന്ന നിഗമനത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ്/ആർപിഎഫിനു വിവരം അറിയിക്കണം.

 

കുട്ടിയെ കണ്ടുകിട്ടുകയോ കണ്ടെത്താൻ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ: 0474 2742072

ബിരേന്ദർ (കുട്ടിയുടെ പിതാവ്): +91 99956 38154

  • Related Posts

    കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്

    Spread the love

    Spread the loveകോഴിക്കോട് ∙ ചെലവൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരുക്ക്. പുലർച്ചെ 4.30 ന് ആണ് അപകടം ഉണ്ടായത്.   കെഎസ്ആർടിസി ബസ് ഡ്രൈവറായ ശിവന് ആണ് പരുക്കേറ്റത്. ബെംഗളൂരുവിൽ…

    ‘കരഞ്ഞതിന് ക്രൂരമർദ്ദനം’, നാലു വയസ്സുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; അച്ഛനും അമ്മയും അറസ്റ്റില്‍

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് പെരുവയലില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മദ്യലഹരിയില്‍ അച്ഛന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി ഷിജിന്‍, അമ്മ അഞ്ജന എന്നിവര്‍ അറസ്റ്റിലായി.   2025…

    Leave a Reply

    Your email address will not be published. Required fields are marked *