അതിതീവ്ര മഴ മുന്നറിയിപ്പ്;റിസോർട്ടുകൾ- ഹോംസ്റ്റേകൾ- വിനോദ സഞ്ചാര കേന്ദ്രങ്ങൾ- ട്രക്കിങ് എന്നിവയ്ക്ക് നിരോധനം

Spread the love

ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ്ങ് എന്നിവയ്ക്ക് നാളെ (ഒക്ടോബർ 25 ) ജില്ലാ കളക്ടർ വി. ചെൽസാസിനി പൂർണ്ണ നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടു.

ദുരന്ത സാധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം.

ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും സംയുക്തമായി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം, 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

  • Related Posts

    മാനന്തവാടിയിൽ വാഹനാപകടം; 12 വയസുകാരി മരിച്ചു  

    Spread the love

    Spread the loveമാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം.രണ്ടേനൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്. മാനന്തവാടി രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു.  തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ച്…

    യുവതിയെ പിന്തുടർന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ അറസ്റ്റില്‍

    Spread the love

    Spread the love  വൈത്തിരി: യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാൾ അറസ്റ്റില്‍. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടില്‍ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ…

    Leave a Reply

    Your email address will not be published. Required fields are marked *