കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

Spread the love

തിരുവനന്തപുരം: പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ജീവനക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

 

ഇടിമിന്നലിൽ ഓഫീസിന്റെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. ഇതിൽ നിന്നുണ്ടായ ആഘാതമാണ് ജീവനക്കാർക്ക് പരിക്കേൽക്കാൻ കാരണം. പരിക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബുവിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആണ് സൂചന.

 

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

  • Related Posts

    വീട് വിടും മുൻപ് മുടിവെട്ടി രൂപം മാറ്റി‌‌, ട്രെയിൻ കയറിയില്ലെന്ന് ഉറപ്പിച്ച് പൊലീസ്; അബ്രഹാം എവിടെ? ദുരൂഹതയേറുന്നു

    Spread the love

    Spread the loveകൊല്ലം∙ 12 വയസ്സുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകൻ അബ്രഹാമിനെയാണ് (12) ആണ് വ്യാഴാഴ്ച വൈകിട്ടു മുതൽ കാണാതായത്. സ്കൂൾവിട്ട് തിരിച്ചെത്തിയ കുട്ടി ആരോടും പറയാതെ സ്വന്തം സൈക്കിളിൽ…

    കാർ കയറ്റി അഭ്യാസം; കേരളോത്സവം നടത്താൻ തയാറാക്കിയ മൈതാനം നശിച്ചു: ഉടമയ്ക്ക് പിഴ 57,000 രൂപ

    Spread the love

    Spread the loveകൊച്ചി∙ ഗ്രൗണ്ടിൽ കാർ കയറ്റി നാലു വട്ടംവച്ചതേ ഓർമയുള്ളു, വാഹന ഉടമയ്ക്ക് പിഴ 57,212 രൂപ. മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം ഗ്രൗണ്ടിൽ അനുമതിയില്ലാതെ വാഹനം കയറ്റി ഓടിച്ചയാൾക്കാണ് പിഴ. ഈ വർ‍ഷത്തെ കേരളോത്സവം നടത്തുന്നതിനായി സജ്ജീകരിച്ചിട്ടിരുന്ന ഗ്രൗണ്ടിലായിരുന്നു…

    Leave a Reply

    Your email address will not be published. Required fields are marked *