സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

 

തെക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവുമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നുയ കോഴിക്കോട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ശക്തമായ മഴയുള്ള സമയത്ത് നദികള്‍ മുറിച്ചുകടക്കുന്നതും ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കണം. മഴ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ വിനോദയാത്രകളും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകളും പാടില്ല. കടലാക്രമണ സാധ്യതയുള്ള തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുകയും നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

  • Related Posts

    ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1081 കോടി രൂപ അനുവദിച്ചു

    Spread the love

    Spread the loveതിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ / ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം നാളെ (തിങ്കളാഴ്ച) മുതല്‍. ഇതിനായി 1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണം ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കുകയും…

    കള്ളനെന്ന് കരുതി നാട്ടുകാർ കെട്ടിയിട്ടു;പൊലീസ് കരുതലിൽ ജാർഖണ്ഡ് സ്വദേശിക്ക് പുതുജീവിതം

    Spread the love

    Spread the love​കാസർകോട്: മാനസികാസ്വാസ്ഥ്യം മൂലം നാടുവിട്ട് വർഷങ്ങളോളം തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്ന ജാർഖണ്ഡ് സ്വദേശിയായ യുവാവിന് കാസർകോട് പൊലീസിന്റെയും ജീവകാരുണ്യ പ്രവർത്തകരുടെയും ഇടപെടലിൽ പുതുജീവിതം. ചിറ്റാരിക്കൽ പൊലീസിന്റെയും അമ്പലത്തറ സ്നേഹസദനത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് വർഷങ്ങൾക്ക് ശേഷം യുവാവ് സ്വന്തം കുടുംബത്തോടൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *