വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് 17കാരൻ ഓടിച്ച കാറിടിച്ച്

Spread the love

കൊച്ചി ∙ ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിച്ചാണ് മരണം. കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അച്ഛനായ ജഡ്ജിയുടെ പേരിലാണ് കാറെന്നും കേസെടുത്തെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 

അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് 17 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിനു പിന്നാലെ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയത് വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം തേടിയപ്പോൾ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ പറയുന്നത്. കേസുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ പറഞ്ഞു.

  • Related Posts

    കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ

    Spread the love

    Spread the loveകെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5ന്…

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിച്ചു; കുഴൽപണ ഇടപാടിനു മറയാക്കി, 3 പേർ അറസ്റ്റിൽ

    Spread the love

    Spread the loveപുതുക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി വശത്താക്കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ…

    Leave a Reply

    Your email address will not be published. Required fields are marked *