‘ആഡംബര കാറും ബൈക്കും വേണം’: ഭാര്യയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് യുവാവ്; മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

Spread the love

ലുധിയാന∙ മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റിതിഷ് ശർമ ഭാര്യയായ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ വലിച്ചിഴച്ച് കൊണ്ടുവരുന്നതും മർദിക്കുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 21നാണ് സംഭവം. ട്വിങ്കിളിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് റിതിഷിനെ പിടിച്ചുമാറ്റി ഭാര്യയെ രക്ഷപ്പെടുത്തിയത്.

 

സംഭവത്തിൽ ഭർത്താവിനെതിരെ ട്വിങ്കിൾ പൊലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിലാണ് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന റിതിഷും ട്വിങ്കിളുമായുള്ള വിവാഹം നടന്നത്. ട്വിങ്കിൾ ഒരു സലൂൺ നടത്തിവരികയാണ്. റിതിഷിന്റെ ആദ്യ വിവാഹവും ട്വിങ്കിളിന്റെ രണ്ടാം വിവാഹവുമാണ്.

 

സംഭവത്തിൽ ഭർത്താവിനെതിരെ ട്വിങ്കിൾ പൊലീസിൽ പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം നവംബറിലാണ് ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന റിതിഷും ട്വിങ്കിളുമായുള്ള വിവാഹം നടന്നത്. ട്വിങ്കിൾ ഒരു സലൂൺ നടത്തിവരികയാണ്. റിതിഷിന്റെ ആദ്യ വിവാഹവും ട്വിങ്കിളിന്റെ രണ്ടാം വിവാഹവുമാണ്.

 

രണ്ടു വർഷം മുൻപ് ട്വിങ്കിളിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ നടക്കുന്ന സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് വിവാഹതരാകുന്നതും. മൂന്നു മാസത്തോളമായി ഥാർ വേണമെന്ന് ആവശ്യപ്പെട്ട് റിതിഷ് ഉപദ്രവിക്കാറുണ്ടെന്ന് ട്വിങ്കിൾ പറയുന്നു. പിന്നാലെ ബൈക്ക് വേണമെന്നും ആവശ്യപ്പെട്ടു തുടങ്ങിയെന്നും പറയുന്നു.

  • Related Posts

    സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

    Spread the love

    Spread the loveഅമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട…

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസ്, 9 വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി

    Spread the love

    Spread the love  മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസില്‍ ഒമ്പത് വര്‍ഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ കമ്പളക്കാട്, തേര്‍വാടിക്കുന്ന്, കാവുവയല്‍…

    Leave a Reply

    Your email address will not be published. Required fields are marked *