പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി പീഡിപ്പിച്ചു; കുഴൽപണ ഇടപാടിനു മറയാക്കി, 3 പേർ അറസ്റ്റിൽ

Spread the love

പുതുക്കാട് ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാസലഹരി നൽകി വശത്താക്കി ലൈംഗികപീഡനത്തിന് ഇരയാക്കുകയും കുഴൽപണ ഇടപാടിന് ഉപയോഗിക്കുകയും ചെയ്തുവെന്ന കേസിൽ 3 പേർ അറസ്റ്റിൽ. കല്ലൂർ ഭരത ഇഞ്ചോടി വീട്ടിൽ അമൽ കൃഷ്ണ (20), ഇയാളുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവർ പോക്സോ നിയമപ്രകാരവും പെൺകുട്ടിയെ കുഴൽപണം തട്ടിയെടുക്കാൻ ഉപയോഗിച്ചുവെന്ന പരാതിയിൽ അമലിന്റെ സഹോദരൻ അതുൽ കൃഷ്ണയും (25) അറസ്റ്റിലായി.

 

14 വയസ്സുണ്ടായിരുന്ന പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന അമലും പ്രായപൂർത്തിയാകാത്ത സുഹൃത്തും 2023 മുതൽ പ്രണയം നടിച്ച്, ലഹരിമരുന്നിനടിമയാക്കി കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് കേസ്. ഇരുവരും പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. പീഡനത്തിനിരയായ പെൺകുട്ടി അമ്മയോടൊപ്പം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

 

ഇതേ പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി വയനാട്ടിൽ എത്തിച്ച് കുഴൽപണം തട്ടുന്നതിനു മറയാക്കിയെന്ന കേസിലാണ് അതുൽ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതൽ ജൂലൈ വരെയുള്ള സമയങ്ങളിൽ കൽപറ്റയിൽ കൊണ്ടുപോയി കുഴൽപണം തട്ടുന്നതിനു മറയായി ഉപയോഗിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ അമൽകൃഷ്ണയെയും അതുൽ കൃഷ്ണയെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലയച്ചു.

 

അമൽ കൃഷ്ണയും മറ്റു 2 സുഹൃത്തുക്കളും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് പുതുക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐയും 3 പൊലീസുകാരും കഴിഞ്ഞ മാസം സസ്‌പെൻഷനിലായത്. മറ്റൊരു കേസിൽ പ്രതികളായ ഇവരെ പിടിക്കാൻ പൊലീസ് പിന്തുടരുന്നതിനിടെയാണ് ജീപ്പിടിച്ചത്. പരുക്കേറ്റ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പൊലീസുകാർ അന്ന് സസ്‌പെൻഷനിലായത്.

  • Related Posts

    കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ

    Spread the love

    Spread the loveകെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 5ന്…

    വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് 17കാരൻ ഓടിച്ച കാറിടിച്ച്

    Spread the love

    Spread the loveകൊച്ചി ∙ ചേരാനല്ലൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണന്റെ പിന്നിൽ കാർ ഇടിച്ചാണ് മരണം. കാർ ഓടിച്ചിരുന്ന 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടുകട അടച്ച് ജയബാലകൃഷ്ണൻ…

    Leave a Reply

    Your email address will not be published. Required fields are marked *