മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Spread the love

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി തീരുമാനിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കൂടാതെ മുൻകൂട്ടി നിശ്ചയിച്ച മേളകൾ എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തി സംഘടിപ്പിക്കണമെന്ന് ജില്ലാ കലക്‌ടർ കെ സുധീർ അറിയിച്ചു.

 

അതേസമയം, വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും, ജില്ലയിൽ നിലവിൽ മഴ കുറഞ്ഞ സാഹചര്യത്തിലുമാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 3040 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

ഇന്ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ഒഴികെയുള്ള മറ്റു ജില്ലകളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഒറപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

നാളെ മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തീവ്രമഴ പ്രവചിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും തിങ്കളാഴ്ച മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ് കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

  • Related Posts

    ഫുഡ് ഡെലിവറി ജീവനക്കാരന് നേരേ ആക്രമണം; തലയിലും മുഖത്തും എട്ട് തുന്നലുകൾ; ആക്രമിച്ചത് മറ്റൊരു ജീവനക്കാരൻ

    Spread the love

    Spread the loveതിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. യുവാവിനെ മറ്റൊരു ഡെലിവറി ജീവനക്കാരനാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കോവളം കെ. എസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു (37) വിനാണ് ഗുരുതര പരിക്കേറ്റത്. കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറാണ് ആക്രമണം…

    ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം

    Spread the love

    Spread the loveകോഴിക്കോട്: കൂടരഞ്ഞി- കക്കാടംപൊയില്‍ റൂട്ടില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. പരിക്കേറ്റ ഏഴ് പേരില്‍ ആറുപേരുടെ നിലഗുരുതരമാണെന്നാണ് വിവരം. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലെത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.   പീടികപ്പാറ പള്ളിക്ക് സമീപത്താണ് രാത്രി ഏഴുമണിയോടെ അപകടം…

    Leave a Reply

    Your email address will not be published. Required fields are marked *