പാർട്ണറുമായി വാക്കുതർക്കം: ജീവനക്കാരിയെ വീട്ടിൽ ബന്ധിയാക്കി, പൊലീസ് എത്തിയതോടെ സ്വയം വെടിവച്ച് ഫ്ലോർമില്ലുടമ

Spread the love

കോളയാട് ∙ പാടിപ്പറമ്പിൽ ഫ്ലോർമില്ലുടമ സ്വയം വെടിയുതിർത്തു. പാടിപ്പറമ്പിൽ ഫ്ലോർമിൽ നടത്തുന്ന കെ.ജെ.ജോസഫ് എന്ന ജോസാണ് (65) വെടിയുതിർത്തത്. ഇയാളെ പരിയാര‌ത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫ്ലോർ മിൽ നടത്തുന്ന ജോസും പാർട്ണറായ കല്ലിൽ പുത്തലത്ത് ഷാജിയും (58) തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടാവുകയും ഷാജിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

ഷാജി കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് എസ്ഐ അനൂപ് കെ.ഗോവിന്ദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊലീസ് എത്തുമ്പോൾ ഫ്ലോർമില്ലിലെ ജീവനക്കാരിയായ സ്ത്രീയെ മില്ലിനോട് ചേർന്നുള്ള വീട്ടിൽ ജോസ് ബന്ധിയാക്കിയ നിലയിലായിരുന്നു. പൊലീസ് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ വന്നതോടെ വീടിന്റെ പിൻവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് സ്ത്രീയെ രക്ഷപ്പെടുത്തി.

 

ഇതിനിടെ ജോസ് വീടിനകത്തു കയറി സ്വയം വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ജോസ് ചികിത്സയിലാണ്. നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഭാഗത്താണു വെടിയേറ്റത്. വീട് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. ജോസിന്റെ കയ്യിലുണ്ടായിരുന്ന നാടൻ റിവോൾവർ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് കണ്ണൂരിൽ നിന്ന് ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. ഇയാൾക്ക് തോക്ക് എങ്ങനെ കിട്ടി എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

നേരത്തേ മറ്റ് ചിലരോടൊപ്പം ചേർന്ന് കലവറ എന്ന പേരിൽ വിവിധ ഭക്ഷണസാധനങ്ങളും കറി ഉൽപന്നങ്ങളും വിപണനം നടത്തിയിരുന്നു. അവർ പാർട്ണർഷിപ് പിരിഞ്ഞതോടെ മില്ലിന്റെ പ്രവർത്തനം മന്ദീഭവിച്ചു. തലശ്ശേരി സ്വദേശിയായ ഷാജിയോടൊപ്പം ചേർന്നാണ് ഇപ്പോൾ മില്ല് നടത്തിവരുന്നത്. ജ്യോതിഷം പഠിച്ച ജോസ് കുറച്ചു കാലം കോളയാട് മെട്ടയിൽ പീടികമാളികയിൽ ജ്യോതിഷാലയം നടത്തിയിരുന്നു. ജ്യോതിഷിയായിരുന്ന കാലത്ത് വിദൂര സ്ഥലങ്ങളിലടക്കം ഒട്ടേറെ പേരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.

  • Related Posts

    ‘ആഡംബര കാറും ബൈക്കും വേണം’: ഭാര്യയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ച് യുവാവ്; മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

    Spread the love

    Spread the loveലുധിയാന∙ മഹീന്ദ്ര ഥാറും ബൈക്കും ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് ഭർത്താവ്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. റിതിഷ് ശർമ ഭാര്യയായ ട്വിങ്കിളിനെ വീട്ടിൽനിന്ന് തലമുടിയിൽ വലിച്ചിഴച്ച് കൊണ്ടുവരുന്നതും മർദിക്കുന്നതുമായി സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഒക്ടോബർ 21നാണ് സംഭവം. ട്വിങ്കിളിന്റെ…

    സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്തുക്കൾ വെടിവച്ചുകൊന്നു

    Spread the love

    Spread the loveഅമൃത്‌സർ ∙ ഇടവഴിയിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ 27 കാരനെ വീടിനു മുന്നിലിട്ട് വെടിവച്ചുകൊന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായ അമിത് സഭർവാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിലെ ആനന്ദ് അവന്യൂവിൽ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. കൊല്ലപ്പെട്ട…

    Leave a Reply

    Your email address will not be published. Required fields are marked *