ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമായി; യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പ്

Spread the love

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ഇടക്കൊച്ചി കടവത്ത് വീട്ടില്‍ സുബിന്‍ എന്നയാള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്.

 

ഉപയോഗിച്ച് കൊണ്ടിരിക്കെ ഫോണിന്റെ സ്‌ക്രീന്‍ പൂര്‍ണമായും കറുത്ത നിറമാകുകയും മൂന്ന് മിനിറ്റിന് ശേഷം ഫോണ്‍ തനിയെ ഓണാകുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിള്‍ പേ വഴി 98,888 രൂപ കൈമാറിയെന്ന സന്ദേശം വരികയായിരുന്നു. അക്കൗണ്ടില്‍ വെറും നാലു രൂപ മാത്രമാണ് ബാക്കി വച്ചതെന്ന് സുബിന്‍ പറയുന്നു.

 

ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്ന വിഭാഗമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഫോണ്‍ കോള്‍ വരികയും തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ട വിവരം പറയുകയും അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സൈബര്‍ സെല്ലില്‍ ഓണ്‍ലൈനായാണ് പരാതി നല്‍കിയത്.

 

പള്ളുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട പണം അസമിലുള്ള ഒരു അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നും പിന്നീട് പണം മറ്റു നാലു അക്കൗണ്ടുകളിലേക്ക് കൈമാറ്റം നടന്നിട്ടുള്ളതായും കണ്ടെത്തി. പണം തിരിച്ചുപിടിക്കുവാന്‍ സാധിക്കില്ലായെന്നാണ് പൊലീസ് പറയുന്നത്. പ്രിന്റിങ് പ്രസ് ജീവനക്കാരനായ സുബിന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

  • Related Posts

    പ്രതിഫലം 2,000 രൂപ, ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; കർണാടകയിൽ മൂന്ന് പേർ അറസ്റ്റിൽ

    Spread the love

    Spread the loveബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികളിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കടത്തുന്ന സംഘം പിടിയിൽ. കർണാടകയിലെ റായ്ച്ചൂരിലുള്ള മാരുതി നഗറിലെ ശ്മശാനത്തിൽനിന്നുമാണ് സംഘം മെഡിക്കൽ കോളജുകളിലെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ശരീര അവശിഷ്ടങ്ങൾ കടത്തിയത്. ശ്മശാനത്തിലെ തൊഴിലാളിയയായ വീരേഷ് തലവാര ആഞ്ജനേയ (28),…

    കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറിൽ 4 ചാക്കുകളിൽ തിമിംഗലഛർദ്ദി; 25 കോടി വില

    Spread the love

    Spread the loveകള്ളനോട്ട് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽ നിന്ന് വൻതോതിൽ തിമിംഗിലഛർദ്ദി കണ്ടെത്തി. കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോൺ(37)-ന്റെ ഉടമസ്ഥതയിലുള്ള വാടി ഹാർബറിലെ ലോക്കറിൽ നിന്നാണ് 22.480 കിലോഗ്രാം തമിംഗിലഛർദ്ദി പള്ളിത്തോട്ടം പൊലീസ് പിടിച്ചെടുത്തത്.…

    Leave a Reply

    Your email address will not be published. Required fields are marked *