ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരൻ; മാതാവിനെതിരെ കേസ്

Spread the love

അടൂര്‍: ലൈസൻസില്ലാതെ 16-കാരൻ ബൈക്കും കാറും ഓടിച്ച സംഭവത്തിൽ രക്ഷകർത്താവിനെതിരെ കേസ്. കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു . എഴംകുളം സ്വദേശിയായ 16 വയസുകാരന്‍റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസെടുത്തത്.

 

മാതാവിന്‍റെ പേരിലുള്ള കാറും രവീന്ദ്രന്‍റെ പേരിലുള്ള ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിദ്യാർഥി കാറിൽ കറങ്ങി . വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

  • Related Posts

    സ്കൂട്ടർ ഓടിച്ച 16കാരൻ മരിച്ചു; അച്ഛനെതിരെ കേസ്

    Spread the love

    Spread the love  കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു. കുളങ്ങര സ്വദേശി അജൽ പ്രവീൺ (16) ആണ് മരിച്ചത്. ജിമ്മിൽ പോയി മടങ്ങുമ്പോൾ നരക്കോട് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.30ന്…

    ‘ലോട്ടറിയെ തൊട്ടുകളിക്കരുത്’; രണ്ടുവര്‍ഷം വരെ തടവ്; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യാജലോട്ടറി വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇത്തരം തട്ടിപ്പുകള്‍ മുലം ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.…

    Leave a Reply

    Your email address will not be published. Required fields are marked *