കണ്ണൂർ റേഞ്ചിൽ ജുവനൈൽ ഡ്രൈവിങ്ങിനെതിരെ സ്പെഷ്യൽ ഡ്രൈവ്; 51 കേസുകൾ രജിസ്റ്റർ ചെയ്തു

Spread the love

കൽപ്പറ്റ: പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പോലീസ് ജില്ലകളിൽ 2026 ഒക്ടോബർ 27-ന് നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക് ഐ പി എസ് ന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട് റൂറലിൽ (14) റിപ്പോർട്ട് ചെയ്തു. കാസർഗോഡ് ജില്ലയിൽ 13 കേസുകളും കണ്ണൂർ സിറ്റിയിൽ 12, കണ്ണൂർ റൂറൽ 06,കോഴിക്കോട് സിറ്റി 05,വയനാട് 01കേസുകളും കണ്ടെത്തി.

 

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

 

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.

  • Related Posts

    സ്വകാര്യ ആശുപത്രികളുടെ ചികിത്സാക്കൊള്ളയ്ക്ക് സർക്കാർ കുടപിടിക്കരുത്; വയനാട് മെഡിക്കൽ കോളേജ് ജനങ്ങളുടെ അവകാശമാണ്: ടി. നാസർ

    Spread the love

    Spread the love    കൽപ്പറ്റ: സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള നിയന്ത്രിക്കാൻ സർക്കാർ തയ്യാറാകണമെന്നും വയനാട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമായ ചികിത്സാ കേന്ദ്രമാക്കി മാറ്റണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. നാസർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാക്കൊള്ള അവസാനിപ്പിക്കുക,…

    ‘ബന്ധുക്കളാണ്, വീട്ടിൽ കൊണ്ടുവിടാം’: മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

    Spread the love

    Spread the loveജില്ലയിൽ മൂന്നിടത്ത് (പഴകുളം, പന്തളം, കൊടുമൺ) കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നു പരാതി. പഴകുളത്ത് മദ്രസ വിദ്യാർഥിനികളെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണു പരാതി. പഴകുളം ജുമാ മസ്ജിത്തിലെ മദ്രസ പഠനം കഴിഞ്ഞു സമീപത്തുള്ള കനാൽ റോഡിൽ കൂടി…

    Leave a Reply

    Your email address will not be published. Required fields are marked *