കോഴിക്കോട്: കൊയിലാണ്ടി ഇരിങ്ങത്ത് സ്കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു. കുളങ്ങര സ്വദേശി അജൽ പ്രവീൺ (16) ആണ് മരിച്ചത്.
ജിമ്മിൽ പോയി മടങ്ങുമ്പോൾ നരക്കോട് വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് അച്ഛൻ പ്രവീണിനെതിരെ മേപ്പയൂർ പോലീസ് കേസെടുത്തു.






