വര്‍ഷങ്ങളായി വാഹനനികുതി കുടിശ്ശികയുണ്ടോ?; വന്‍ ഓഫര്‍; മാര്‍ച്ച് 31വരെ മാത്രം

Spread the love

കൊച്ചി: വര്‍ഷങ്ങളായി മോട്ടോര്‍ വാഹന നികുതി അടക്കാന്‍ സാധിക്കാതെ കുടിശ്ശികയായി കിടക്കുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമായി കേരള സര്‍ക്കാറിന്റെ പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. കോവിഡ് കാലഘട്ടത്തിന് ശേഷമുള്ള പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, വാഹന ഉടമകള്‍ക്ക് തങ്ങളുടെ നികുതി ബാധ്യതകള്‍ കുറഞ്ഞ ചെലവില്‍ വീട്ടുവീഴ്ചയോടെ തീര്‍പ്പാക്കുന്നതിനാണ് പദ്ധതി വഴി സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നത്.

 

നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് (Private) വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രമായിരിക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍: 2026 മാര്‍ച്ച് 31 വരെയുള്ള നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രമാണെന്നും ഈ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ സൗകര്യം 2027 മാര്‍ച്ച് 31 വരെ ലഭ്യമായിരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ദീർഘകാലമായി ടാക്സ് അടക്കാതെ നികുതി കിടിശ്ശികയായികിടക്കുന്ന മോട്ടോർ വാഹനങ്ങൾക്കായി കേരള സർക്കാർ *ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി* (One Time Settlement Scheme) വീണ്ടും നടപ്പിലാക്കുന്നു. 2022 മാർച്ച്‌ 31 ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്തതും അതിന് മുൻപ് എത്ര കാലത്തേക്കും നികുതി കിടിശ്ശികയുള്ള വാഹന ഉടമകൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. നാല് വർഷത്തിൽ കൂടുതലായി എത്ര കാലത്തെ കുടിശ്ശികയുണ്ടെങ്കിലും 01.04.2022 മുതൽ 31.03.2026 വരെയുള്ള നികുതി കുടിശ്ശികയുടെ നിശ്ചിത ശതമാനം തുക മാത്രം താഴെ പറയുന്ന നിരക്കിൽ അടച്ച് തീർപ്പാക്കാൻ ഈ പദ്ധതി അവസരം നൽകുന്നു:

​ *നോൺ-ട്രാൻസ്പോർട്ട് (Private)* *വാഹനങ്ങൾ:* 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.

​ *ട്രാൻസ്പോർട്ട് വാഹനങ്ങൾ:* 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.

​ഈ ഒറ്റത്തവണ നികുതി തീർപ്പാക്കൽ സൗകര്യം *2027 മാർച്ച് 31 വരെ* ലഭ്യമായിരിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീൻ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ബാധ്യതയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും നികുതിയോടൊപ്പം റവന്യു കളക്ഷൻ ചാർജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.

വാഹനം നിലവിലില്ല എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയിൽ റോഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഇളവില്ലാതെ യഥാർത്ഥ നികുതി പൂർണ്ണമായും ഒടുക്കേണ്ടിവരുന്നതാണ്.

  • Related Posts

    കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റിൽ

    Spread the love

    Spread the loveതിരുവനന്തപുരം∙ കോവളം സ്പാ പീഡനക്കേസില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ പഞ്ചായത്തിനു കീഴില്‍ താല്‍ക്കാലിക ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി ജോലി ചെയ്യുന്ന മായ(42)യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ…

    മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു

    Spread the love

    Spread the love  *തിരുവനന്തപുരം :* മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശമ്പള വർദ്ധന ബില്ല് മന്ത്രിസഭ അംഗീകരിച്ചു. എംഎൽഎമാരുടെ ശമ്പളം 70,000ത്തിൽ നിന്ന് 98000 രൂപയായി ഉയരും. മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷമായി ഉയരും. ആനുകൂല്യങ്ങൾ ഉൾപ്പെടെയാണ്…

    Leave a Reply

    Your email address will not be published. Required fields are marked *