*കൂടുതൽ ജനകീയമാകാൻ സപ്ലൈകോ, ഓൺലൈൻ പരാതി പരിഹാര സംവിധാനം വരുന്നു; പുതിയ ശബരി ഉൽപ്പന്നങ്ങളും വിപണിയിലേക്ക്*

Spread the love

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങൾ ഒക്ടോബർ 31-ന് വിപണിയിലിറക്കുന്നു. ഇതിനൊപ്പം ഉപഭോക്താക്കൾക്കായി പുതിയ ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരംഭിക്കും. കൂടാതെ ഓണം നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും.
തിരുവനന്തപുരം: സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും. ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി ഈ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും.

തൃക്കാക്കര എംഎൽഎ ഉമ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സപ്ലൈകോയുടെ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ചടങ്ങിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.

2026-ലെ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.ജെ. വിനോദ് എം.എൽ.എ വിതരണം ചെയ്യും. ഓണക്കാലത്ത് മികച്ച വിൽപ്പന കൈവരിച്ച സപ്ലൈകോ വിൽപ്പനശാലകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്കുള്ള സമ്മാനദാനം മേയർ അഡ്വ. മിനിമോൾ വി.കെ നിർവഹിക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയവർ സംസാരിക്കും.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *