സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ

Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2480 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1240 രൂപയാണ് ഇടിഞ്ഞത്. 1,01,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് ആനുപാതികമായി 310 രൂപയാണ് കുറഞ്ഞത്. 12,730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഇതാണ് സ്വര്‍ണവില കുത്തനെ ഇടിയാന്‍ കാരണം.

 

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *