പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

Spread the love

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി നടന്ന ഡിജെ പാര്‍ട്ടിക്കെതിരെ പൊലീസ് നടപടി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച കൊച്ചി കടവന്ത്രയിലെ ഹോട്ടലിനെതിരെയാണ് നടപടി. പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വിളമ്പിയതായും പരിശോധനയില്‍ കണ്ടെത്തി.

 

ഹോട്ടലുകളിലെ പബ്ബുകള്‍ക്ക് രാത്രി 11 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍, ഈ നിയമം ലംഘിച്ച് പുലര്‍ച്ചെ വരെ പാര്‍ട്ടി നീണ്ടുനിന്നതായി പൊലീസ് പറഞ്ഞു. ആളുകളെ ആകര്‍ഷിക്കുന്നതിനായി മദ്യം വിളമ്പുന്നതിനെക്കുറിച്ച് പരസ്യം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

 

വേഷം മാറിയായിരുന്നു പൊലീസിന്റെ പരിശോധന. നാര്‍ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.മയക്കുമരുന്ന് ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗവും, ഇതിനെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പലയിടത്തും ചട്ടം ലംഘിച്ച് ഡിജെ പാര്‍ട്ടികള്‍ രഹസ്യമായി നടന്നക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു പരിശോധന. പരിശോധനയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെയുളളവ ഒന്നും കണ്ടെത്തിയിട്ടില്ല. ആര്‍ നിശാന്തിനി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ ഉടനെയാണ് റെയ്ഡ് നടന്നത്.

  • Related Posts

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    ‘അഭിരാമിന്റെ സുഹൃത്തിന്റെ കയ്യിൽ പ്രതിയുടെ പെൺസുഹൃത്തിന്റെ സ്വകാര്യ ദൃശ്യങ്ങൾ; മുൻപും വിളിച്ചു വരുത്തി മർദിച്ചു’

    Spread the love

    Spread the loveതിരുവനന്തപുരം∙ കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെയും അഭിരാമിനെയും പ്രതി ക്രൂരമായി മർദിച്ചിരുന്നെന്ന് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട അഭിരാമിന്റെ സുഹ‍ൃത്ത് പൊലീസിൽ മൊഴി നൽകി. കേസിലെ ഒന്നാംപ്രതി തന്നെയും അഭിരാമിനെയും ഒരിടത്തേക്കു വിളിച്ചു വരുത്തി, പിന്നാലെ ക്രൂരമായി മർദിക്കുകയായിരുന്നെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *