പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകി; അമ്മയ്ക്കെതിരെ കേസ്

Spread the love

തെന്മല ∙ സ്വന്തം ഉടമസ്ഥതയിലുള്ള ബൈക്ക് പ്രായപൂർത്തിയാകാത്ത മകന് ഓടിക്കാൻ നൽകിയതിന് അമ്മയ്ക്കെതിരെ കേസ്. കഴുതുരുട്ടിയിൽ കഴിഞ്ഞ രാത്രി 8ന് പൊലീസ് നടത്തിയ പരിശോധനയിലാണു ബൈക്കുമായി മകൻ പിടിയിലായത്. ലൈസൻസ് ഇല്ലാതെ ബൈക്കും ഓട്ടോറിക്ഷയും ഓടിച്ച ഒട്ടേറെപ്പേർ പരിശോധനയിൽ പൊലീസിന്റെ പിടിയിലായി. തിങ്കൾക്കരികത്തും പരിശോധന നടത്തി. മദ്യപിച്ച വാഹനം ഓടിച്ച ഒരാൾക്കെതിരെ അമ്പലക്കടവിൽ പരിശോധന നടത്തുമ്പോൾ കുളത്തൂപ്പുഴ കേസെടുത്തു.

 

മദ്യലഹരിയിൽ സ്കൂൾ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസ്

ചാത്തന്നൂർ ∙ മദ്യലഹരിയിൽ അമിത വേഗത്തിൽ അപകടകരമായി സ്കൂൾ മിനി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു. ഇന്നലെ എട്ടോടെ കോയിപ്പാട് ജംക്‌ഷനു സമീപമാണ് സംഭവം. ഡ്രൈവർ ആദിച്ചനല്ലൂർ വെളിച്ചിക്കാല സ്വദേശിക്ക് എതിരെയാണ് കേസ്. സ്കൂൾ കുട്ടികളുമായി മിനി ബസ് അമിത വേഗത്തിലും അപകടകരമായും ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ടു വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.

 

സ്പെഷൽ ഡ്രൈവ്: 39 പേർ പിടിയിൽ

ചാത്തന്നൂർ ∙ പൊലീസിന്റെ സ്പെഷൽ ഡ്രൈവിൽ ഒറ്റദിവസം പിടിയിലായത് 39 ഡ്രൈവർമാർ. മദ്യപിച്ച് വാഹനം ഓടിച്ച 18 പേരും പ്രായപൂർത്തിയാകാത്ത ആളും ഇരുചക്രവാഹനവുമായി പിടിയിലായി. ചാത്തന്നൂർ എസിപി പി.എസ്.രാകേഷിന്റെ നിർദേശപ്രകാരം കണ്ണനല്ലൂർ, കൊട്ടിയം, ചാത്തന്നൂർ, പരവൂർ, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലാണ് വ്യാപക പരിശോധന നടന്നത്.

 

കൊല്ലം ∙ സിറ്റി പൊലീസ് പരിധിയിൽ സർവീസ് നടത്തുന്ന സ്കൂൾ ബസുകളിലും സ്വകാര്യ കോൺട്രാക്ട് വാഹനങ്ങളിലും പൊലീസ് പരിശോധന നടത്തി. സ്കൂൾ ബസ് ഓടിക്കുന്ന ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്നായിരുന്നു പ്രധാനമായും പരിശോധന നടന്നത്.

  • Related Posts

    ‘ജെൻ സി കുട്ടികളുടെ അത്ര അറിവ് അവരുടെ അച്ഛനും അമ്മയ്ക്കും പോലുമില്ല; ദൈവം എനിക്ക് അറിവ് കുറച്ചു വൈകിയാണ് തന്നത്’

    Spread the love

    Spread the love‘പിച്ചൈക്കാരൻ’ എന്ന ഒരൊറ്റ ചിത്രം മാത്രം മതി തമിഴ്, മലയാളം സിനിമാ പ്രേക്ഷകർക്ക് നടൻ വിജയ് ആന്റണിയെ ഓർത്തിരിക്കാൻ. 2023 ലാണ് വിജയ് ആന്റണിയുടെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമുണ്ടായത്. അദ്ദേഹത്തിന്റെ മകൾ മീരയുടെ വിയോഗമായിരുന്നു അത്. ചെന്നൈയിലെ…

    ഡോക്ടറെ മർദിച്ച കേസിൽ ട്വിസ്റ്റ്: മദ്യം കഴിപ്പിച്ച് അവശയാക്കിയശേഷം പീ‍ഡിപ്പിച്ചു; പരാതി നൽകി നടിയുടെ ബന്ധു

    Spread the love

    Spread the loveകൊച്ചി ∙ നടിയും നടനുമടക്കം പ്രതിയായ ഡോക്ടർ മർദന കേസിൽ ട്വിസ്റ്റ്. മര്‍ദനത്തിനും പിടിച്ചുപറിക്കും ഇരയായതായി പരാതി നൽകിയ ഡോ. ജോൺസൺ കെ.വർഗീസിനെതിരെ ബലാത്സംഗ പരാതി. മദ്യം കഴിപ്പിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *