ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം

Spread the love

മലപ്പുറം: ചേളാരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി ഒഡിഷ സ്വദേശിയായ യുവാവ് മരിച്ചു. പടിക്കലിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഒഡിഷ സ്വദേശി കേശവ് പ്രധാൻ (21) ആണ് മരിച്ചത്.

 

ആംബുലൻസ് അടുത്തെത്തുന്നത് കാത്തു നിന്ന ശേഷം യുവാവ് വാഹനത്തിന് മുന്നിലേക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

ഞായറാഴ്ച രാവിലെ കാറിന് മുന്നിലേക്ക് ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. അന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയോടെ ആംബുലൻസിന് മുന്നിലേക്ക് ചാടി മരിച്ചത്.

 

യുവാവ് അമിതമായി മദ്യപിക്കുന്നയാളായിരുന്നെന്ന് തിരൂരങ്ങാടി പൊലീസ് പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

  • Related Posts

    ലുലു ഗ്രൂപ്പ് കൈനീട്ടി; അശ്വതിക്കും മക്കൾക്കും ഇനി സ്വന്തം വീട്ടിൽ ധൈര്യമായുറങ്ങാം, കേരള ബാങ്കിലെ വായ്പ അടച്ചുതീർത്തു

    Spread the love

    Spread the loveകണ്ണൂര്‍: വീട് ജപ്തി ചെയ്തതോടെ ദുരിതത്തിലായ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കേരള മുന്‍ ത്രോബോള്‍ താരം അശ്വതിക്കും കുടുംബത്തിനും കൈത്താങ്ങായി ലുലു ഗ്രൂപ്പ്. കേരള ബാങ്കിലെ വായ്പ ലുലു ഗ്രൂപ്പ് അടച്ചുതീര്‍ത്തു. 34 ലക്ഷത്തിന്റെ കടബാധ്യത ലുലു ഗ്രൂപ്പിന്റെ…

    മോഹൻലാൽ ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ

    Spread the love

    Spread the loveതിരുവനന്തപുരം: വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന്…

    Leave a Reply

    Your email address will not be published. Required fields are marked *