കാടുവെട്ടുന്നതിനിടയിൽ മനുഷ്യന്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തി

Spread the love

കോഴിക്കോട്: വെള്ളിപറമ്പ് സദ്ഭാവന സ്‌കൂളിന് സമീപം അത്തർവാല കുന്നിൽ മനുഷ്യന്റെ തലയോട്ടിയും ശരീരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ കാട് വെട്ടാൻ എത്തിയ ആളാണ് കാടുവെട്ടുന്നതിനിടയിൽ കാട്ടിനുള്ളിൽ തലയോട്ടിയും ശരീര അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു.

 

മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. ഏകദേശം 66 വയസ്സുള്ള പ്രദേശവാസിയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. അത് കേന്ദ്രീകരിച്ചും പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

  • Related Posts

    ‘സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും’; ഉമറിന്റെ ‘കോൺഫിഡൻസിന്’ പിന്നിലെന്ത്?

    Spread the love

    Spread the loveതിരുവനന്തപുരം: ‘സർ, എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുളള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും’ – അഭിരാം കൊലക്കേസിലെ ഒരു പ്രതി പോലീസിനോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞ വാചകമാണ്. അത്രയ്ക്ക് കോൺഫിഡൻസാണ് ഈ കുട്ടിക്കുറ്റവാളികൾക്ക്. പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം…

    നെടുമ്പാശ്ശേരി അപകടം: കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിൽ; വാഹനക്കമ്പനിയുടെ പരിശോധനയിൽ സ്ഥിരീകരണം

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിനു തൊട്ടുമുൻപ് കാർ അമിതവേഗതയിലായിരുന്നെന്നു സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിലും വ്യക്തമായി. അന്വേഷണ സംഘം സിസിടിവി…

    Leave a Reply

    Your email address will not be published. Required fields are marked *