തേയിലത്തോട്ടത്തിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.നീലഗിരിയിലെ കൊളപ്പള്ളിയിൽ ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് ദേവാല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡി.എൻ.എ പരിശോധനക്കായി ഊട്ടി ഗവ: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അന്വേഷണം നടത്തി വരുകയാണെന്നും പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി ഉണ്ടാകും എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.






