നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പിക്കെതിരെ കുറ്റപത്രം; ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി

Spread the love

കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ റൂറല്‍ സൈബര്‍ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചതിച്ചെന്ന് തൊപ്പി മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തര്‍ക്കത്തെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും മൊഴിയിലുണ്ട്. കേസില്‍ തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

 

സോഷ്യല്‍ മീഡിയയിലൂടെയാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ആലുവ റൂറല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നിഹാദിനെതിരെ കേസെടുത്തത്. തുടര്‍ന്ന് പൊലീസ് ഇയാളോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നീടാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. പരാതികളെ തുടര്‍ന്ന് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു.

  • Related Posts

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *