മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Spread the love

ബേക്കൽ (കാസർകോട്): മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 42 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ബേക്കൽ കുന്നിൽ ഖിളിരിയ നഗറിലെ കെഎ മുർതാസയുടെ മകളാണ് ദാരുണമായി മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കുഞ്ഞിന് അനക്കമില്ലാത്ത അവസ്ഥയിലായതിനെത്തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഉടൻ തന്നെ കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

 

തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചു. കുഞ്ഞിന് നൽകിയ മുലപ്പാലും വായുവും തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായത്. സംഭവത്തിൽ ബേക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

  • Related Posts

    വൻ രാസലഹരി വേട്ട; 15 ലക്ഷത്തിന്റെ എംഡിഎംഎയുമായി ആറുപേർ പിടിയിൽ

    Spread the love

    Spread the loveമഞ്ചേരി ∙ മഞ്ചേരിയിൽ വൻ രാസലഹരി വേട്ട; വിപണിയിൽ 15 ലക്ഷം രൂപ വില വരുന്ന 356.5 ഗ്രാം എംഡിഎംഎയുമായി ആറുപേർ പിടിയിൽ. മഞ്ചേരി, മൊറയൂർ, പൂക്കോട്ടൂർ, മലപ്പുറം, കോഡൂർ, കോട്ടക്കൽ,ചട്ടിപ്പറമ്പ് എന്നീ ടൗണുകൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിവിൽപന…

    ദൗർഭാഗ്യകരമായ അപകടമെന്ന് പ്രതിഭാഗം; സുഹൈലിന് ജാമ്യം 16 ന്; മറ്റു പ്രതികൾക്ക് ജാമ്യം

    Spread the love

    Spread the loveകൊച്ചി ∙ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ 10 ദിവസത്തിനു ശേഷമേ മോചിപ്പിക്കൂ എന്ന വ്യവസ്ഥയോടെ പ്രതികൾക്ക് ജാമ്യം. അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി തീരുമാനം. സുഹൈലിനൊപ്പം…

    Leave a Reply

    Your email address will not be published. Required fields are marked *