പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

Spread the love

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജീഷിന്റെ അതിക്രമം.

 

വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി.യുവതിയുടെ പരാതിയില്‍ സിപിഒയ്‌ക്കെതിരെ ഹാര്‍ബര്‍ പൊലീസ് കേസ് എടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയ വിജീഷ് കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. നേരത്തെയും വിജീഷിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു.

  • Related Posts

    കാറും ബൈക്കും ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാം, ലൈറ്റുകളും സ്പീക്കറും അനുവദിക്കും; വാഹന മോഡിഫിക്കേഷനിൽ റിപ്പോർട്ട്

    Spread the love

    Spread the loveതിരുവനന്തപുരം ∙ യുവാക്കൾ കാത്തിരിക്കുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍ റിപ്പോർട്ടുമായി മോട്ടർ വാഹന വകുപ്പ്. 18 തരത്തിലുള്ള മോഡിഫിക്കേഷനുകളാണ് യാതൊരു നിയമതടസവുമില്ലാതെ നടത്താമെന്ന് റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ആരുടെയും അനുമതി വാങ്ങുകയും വേണ്ട. സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പടെ പതിനെട്ട്…

    സാമ്പത്തിക സ്ഥിതി ഇന്നറിയാം, മുൻ സർക്കാരിന്റെ ധൂർത്തും വരുമാന ചോർച്ചയും തുറന്നുകാട്ടും

    Spread the love

    Spread the loveതിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇന്ന് രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച…

    Leave a Reply

    Your email address will not be published. Required fields are marked *