‘ശക്തമായ കാറ്റും മഞ്ഞും’: വനിതാ പൈലറ്റിന്റെ അവസാന സന്ദേശം; പിന്നാലെ തീഗോളമായി വിമാനം

Spread the love

ഷിക്കാഗോ ∙ യുഎസിലെ ഫ്ലോറിഡയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് 9 പേർ മരിച്ച സംഭവത്തിൽ വനിതാ പൈലറ്റിന്റെ അവസാന സന്ദേശം പുറത്ത്. നതാലിയ ഗാഡെൽഹ ഫിൽഗുയേറാസ് (20) എയർ ട്രാഫിക് കൺട്രോളുമായി നിരന്തരം ബന്ധപ്പെട്ടശേഷമാണ് കാമുകന് സന്ദേശം അയച്ചത്. ‘ഇവിടെ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയുമുണ്ട്’– സന്ദേശത്തിൽ നതാലിയ പറ‍ഞ്ഞു. അപകടത്തിന് 10 മിനിട്ട് മുൻപായിരുന്നു സന്ദേശം.

 

വിമാനത്തിന്റെ പ്രധാന പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വിമാനം താഴേക്ക് പതിക്കുമ്പോൾ ഫിൽഗുയേറാസ് അലറിവിളിക്കുന്നതും കൂടെയുണ്ടായിരുന്നവർ പ്രാർഥന ചൊല്ലുന്നതും റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശങ്ങളിൽ കേൾക്കാം. 1,300 മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പത്ത് ഫിൽഗുയേറാസിനുണ്ടായിരുന്നു. പാം ബീച്ച് കൗണ്ടിയിലെ ജനവാസകേന്ദ്രത്തിലെ മൈതാനത്ത് ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറുകയായിരുന്നു. തിരക്കുള്ള റോഡിനും പാർപ്പിടകേന്ദ്രത്തിനും ഇടയിലാണ് വിമാനം തകർന്നുവീണ് തീപിടിച്ചത്. 600 പേരെ സംഭവസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

ഞായറാഴ്ച ഉച്ചയ്ക്കുശേഷം ലിയർജെറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് എയർ ട്രാഫിക് കൺട്രോളറെ വിളിച്ച് വിമാനം അപകടത്തിലാണെന്ന് അറിയിച്ചിരുന്നു. മിനിട്ടിൽ 10,000 അടിയോളം വേഗത്തിൽ താഴേക്കുപതിക്കുന്നതായി പറഞ്ഞു. തുടർന്ന് മിനിറ്റിൽ ഇരുപതിനായിരത്തോളം അടി താഴേയ്ക്കു പതിക്കുകയാണെന്ന് അറിയിച്ചു. 20 സെക്കൻഡിനു ശേഷം ‘ഭൂമിയിൽ ഇടിച്ചിറക്കാൻ പോകുകയാണെ’ന്ന് അറിയിച്ചു. ആദ്യ വിളിയുണ്ടായി 35 സെക്കൻഡിനുള്ളിൽ വിമാനം തകർന്നതായി അധികൃതർ പറഞ്ഞു.

 

ടെക്സസിലെ ഓസ്റ്റിനിൽ നിന്ന് കരീബിയൻ ദ്വീപുകളിലെ ബഹാമസിലേക്ക് പോകുകയായിരുന്നു വിമാനം. യുഎസിലെ സമ്പന്നർ സന്ദർശിക്കുന്ന സ്ഥലമാണ് ബഹാമസ്.

  • Related Posts

    10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി ‘ഒന്നേയെന്ന്’ തുടങ്ങണം

    Spread the love

    Spread the loveഅബുദാബി: 10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? എന്നാല്‍ ഇനി പുതുക്കി കിട്ടണമെങ്കില്‍ വീണ്ടും ടെസ്റ്റ് പാസാകണം. ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് യുഎഇ. 2027 ജനുവരി 1-ന് പ്രാബല്യത്തില്‍ വരുന്ന ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍…

    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

    Spread the love

    Spread the loveലിസ്ബന്‍: പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏറെ വൈകാരികമായ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടാണ് ക്രിസ്റ്റ്യാനോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 23 വര്‍ഷമായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ നട്ടെല്ലായി നിന്ന താരമാണ് ക്രിസ്റ്റിയാനോ.…

    Leave a Reply

    Your email address will not be published. Required fields are marked *