എസ്എഫ്ഐ നേതാവിന് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പി നിയമനം: അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി

Spread the love

തിരുവനന്തപുരം ∙ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് എസ്എഫ്ഐ നേതാവിന് സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി പിഎസ്‌സി നിയമനം നൽകിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സേവ് യൂണിവേഴ്സിറ്റി ഫോറം ചെയർമാൻ ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണു നടപടി. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാ ബീഗത്തിനാണ് ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.

 

എറണാകുളത്തെ എസ്എഫ്ഐ നേതാവായ കെ.ജെ. ജിതിനെയാണ് സ്പെഷൽ റിക്രൂട്ടുമെന്റിലൂടെ നിയമിക്കാൻ പിഎസ്‌സി തീരുമാനിച്ചത്. ബികോമിനു ഗ്രേസ് മാർക്ക് ലഭിച്ചതു കൊണ്ടുമാത്രം പാസായ കെ.ജെ. ജിതിൻ പൊലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ മെയിൻ ലിസ്റ്റിൽ പോലും ഇടം പിടിച്ചിരുന്നില്ല. കഴിഞ്ഞ സർക്കാർ മാറുന്നതിനു തൊട്ടുമുമ്പ് ധൃതിപിടിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നിയമിക്കാൻ പിഎസ്‌സി ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു പരാതി.

 

17,392 പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 2025 സെപ്റ്റംബർ 10 ആയിരുന്നു. എഴുത്തുപരീക്ഷ നടത്തിയത് 2025 ഡിസംബർ 31 നും കായിക ക്ഷമതാ പരീക്ഷ മാർച്ച് 16 നും ആയിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ 2026 ഏപ്രിൽ 22 ന് അഭിമുഖവും മേയ് ആറിന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

  • Related Posts

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    Leave a Reply

    Your email address will not be published. Required fields are marked *