സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു; നൽകിയ സിറപ്പിൽ അപാകതയെന്ന് ബന്ധുക്കൾ, പൊലീസിൽ പരാതി

Spread the love

കരുനാഗപ്പള്ളി (കൊല്ലം)∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആലുംകടവ് മരുന്നൂർകുളങ്ങര തെക്ക് നാട്ടന്നൂർ കിഴക്കതിൽ പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏക മകൾ ആർഷ (17) ആണ് മരിച്ചത്.

 

ഛർദ്ദിയെത്തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ആർഷയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നൽകിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. നൽകിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണു മരണത്തിന് ഇടയാക്കിയതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

കുട്ടിയുടെ രക്തസമ്മർദ്ദവും പൾസും ക്രമാതീതമായി താഴേക്കു പോയതാണു നില ഗുരുതരമാക്കിയതെന്നും രക്ഷിക്കാൻ സാധ്യമായ എല്ലാ അടിയന്തര മുൻകരുതലുകളും ചികിത്സയും നൽകിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും, പ്രത്യേക മെഡിക്കൽ സംഘം പോസ്റ്റ്‌മോർട്ടം നടത്തി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

  • Related Posts

    കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍; ആസൂത്രണം ചെയ്തത് സ്വര്‍ണം കടത്തിയ യുവതി

    Spread the love

    Spread the loveമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് കരിപ്പൂരില്‍ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ദുബായിയില്‍ നിന്ന് സ്വര്‍ണം കടത്തി കരിപ്പൂരില്‍ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.…

    സ്വർണവിലയ്ക്ക് ഇന്നും ‘തീ’ പിടിച്ചു; 4 ദിവസംകൊണ്ട് 5600ന്റെ കുതിച്ചുകയറ്റം

    Spread the love

    Spread the loveസ്വർണവില റെക്കോർഡ് തകർക്കാനുള്ള കുതിപ്പിലോ? കേരളത്തിൽ ഇന്നും സ്വർണ വിലയിൽ തീ പിടിച്ചു. ഗ്രാമിന് 295 രൂപ വർധിച്ച് 13,385 രൂപയായി. പവൻ വില 2360 രൂപ ഉയർ‌ന്ന് 1,07,080 രൂപയിലെത്തി. 4 ദിവസത്തിനിടെ പവന് വർധിച്ചത് 5600…

    Leave a Reply

    Your email address will not be published. Required fields are marked *