സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ

Spread the love

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. നസ്‌ലിൻ ആണ് ചിത്രത്തിൽ സൂര്യയുടെ വില്ലനായെത്തുന്നത്. ആറാം തീയതി ആണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലാണ് താരങ്ങൾ.

 

ഇപ്പോഴിതാ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍‍‌‌യുടെ അമ്മ ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. വിജയ്‌യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.

 

മറ്റൊരു ചിത്രത്തിൽ സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം നിൽക്കുന്ന ശോഭയെയും കാണാം. എല്ലാ ചിത്രങ്ങളിലും സൂര്യയെ സ്വന്തം മകനെപ്പോലെ ചേർത്തുപിടിച്ചു നിൽക്കുന്ന ശോഭയെയാണ് കാണാനാകുക. എന്തായാലും ചിത്രം നിമിഷ നേരം കൊണ്ടാണ് തരംഗമായി മാറിയത്.

 

സീനിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. നസ്രിയ ആണ് ചിത്രത്തിലെ നായിക. നവംബർ ആറിന് രാവിലെ ആറ് മണിയ്ക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദർശനം.

  • Related Posts

    ‘മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി’; ഓർത്തെടുത്ത് ശ്രീരാമൻ

    Spread the love

    Spread the loveനടൻ മമ്മൂട്ടിയുടെ ഉറ്റ സുഹൃത്താണ് വി കെ ശ്രീരാമൻ. പലപ്പോഴും മമ്മൂട്ടിയ്ക്കൊപ്പമുള്ള നിമിഷങ്ങൾ ശ്രീരാമൻ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഊട്ടിയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകവേ പത്ത് വയസുകാരനെ കാറിടിച്ചു തെറിപ്പിച്ച സംഭവം പങ്കുവച്ചിരിക്കുകയാണ് ശ്രീരാമൻ.   ഒരു സിനിമാക്കഥ പോെല…

    അച്ചാർ കഴിക്കുന്നത് അപകടമാണോ? ദിവസവും കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്

    Spread the love

    Spread the loveഅച്ചാറിനോട് മലയാളികള്‍ക്ക് ഉള്ള പ്രേമം വളരെ പ്രകടമാണ്. ചോറിന് എത്ര കറിയുണ്ടെങ്കിലും സൈഡിൽ അച്ചാറ് നിര്‍ബന്ധമാണ്. ചിലരാകട്ടെ ചോറിനൊപ്പം അച്ചാറെടുക്കുന്നതിന് ഒരു കയ്യും കണക്കും ഉണ്ടാകില്ല. ചോറിനൊപ്പം മാത്രമല്ല, കഞ്ഞിക്കും ബിരിയാണിക്കും ചപ്പാത്തിക്കും അപ്പത്തിനൊപ്പം വരെ അച്ചാര്‍ കഴിക്കാറുണ്ട്.…

    Leave a Reply

    Your email address will not be published. Required fields are marked *