നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

Spread the love

ഇടുക്കി: ഇടുക്കിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പോലീസിന്റെ പിടിയിലായി. ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് മറിച്ചുവിൽക്കാനായിരുന്നു ഇവരുടെ നീക്കം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും പിടിയിലായത്.

 

ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അസം സ്വദേശിയായ ഇടനിലക്കാരൻ ജാഡുഗോഗി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ ലഭ്യമാക്കാമെന്ന് കട്ടപ്പനയിലുള്ള തന്റെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നീക്കങ്ങളിൽ ഒടുവിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കാമെന്ന ധാരണയിൽ മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിലെത്തിക്കുകയായിരുന്നു.

 

ഇതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് മക്കളുള്ള ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  • Related Posts

    സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

    Spread the love

    Spread the loveമലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.…

    കരൾ പകുത്തുനൽകി ജീവൻ രക്ഷിക്കാൻ പുൽപ്പള്ളി സ്വദേശിയായ യുവാവ്; മാതൃകയായി 23-കാരൻ അഫ്സൽ  

    Spread the love

    Spread the loveപുൽപ്പള്ളി: ഗുരുതരമായ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കരൾ പൂർണ്ണമായി തകരാറിലായ 45-കാരന് സ്വന്തം കരളിന്റെ ഒരു ഭാഗം പകുത്തുനൽകി പുതുജീവിതമേകാൻ തയ്യാറെടുത്ത് പുൽപ്പള്ളി സ്വദേശിയായ അഫ്സൽ പി.എൻ (23). കേളക്കവല പുറ മഠത്തിൽ നാസർ – മൈമുന ദമ്പതികളുടെ…

    Leave a Reply

    Your email address will not be published. Required fields are marked *