അമിതവേഗത്തിൽ വന്ന ബസിടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം, അപകടം ജിമ്മിൽനിന്ന് മടങ്ങുമ്പോൾ

Spread the love

കാക്കനാട് ∙ ഇൻഫോപാർക്ക് റോഡിലെ കുഴിക്കാട്ടുമൂല ജം‍ക‍്ഷനു സമീപം റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതി, അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചു മരിച്ചു. കുസുമഗിരി ഹൊയ്ശാല ഇ ഹോംസിൽ താമസിക്കുന്ന തൃശൂർ തോളൂർ പുളിഞ്ചേരി കായമ്പിള്ളിയിൽ എ.അക്ഷര (29) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 2ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ. ഓമനക്കുട്ടന്റെയും ലീലയുടെയും മകളാണ്. ഭർത്താവ്: എടപ്പാൾ പന്താവൂർ സ്വദേശി വരുൺ. സഹോദരി: അരുണിമ.

 

ഇൻഫോപാർക്കിലെ ഇ.വൈ കമ്പനി ജീവനക്കാരിയാണ് അക്ഷര. ഫിറ്റ്നസ് സെന്ററിൽ നിന്നു മടങ്ങവേ ഇന്നലെ രാവിലെ 8.20നായിരുന്നു അപകടം. റോഡരികിലൂടെ പരമാവധി വശം ചേർന്നു നടന്നു വരികയായിരുന്ന അക്ഷരയെ എതിർ ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന ഇൻഫോപാർക്ക് –എറണാകുളം റൂട്ടിലെ ‘മലയിൽ’ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അക്ഷരയുടെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബസ് ഓടിച്ചിരുന്ന കാക്കനാട് സ്വദേശി ബിനോയിയെ (43) ഇൻഫോപാർക്ക് പൊലീസ് പിടികൂടി. ബസും കസ്റ്റഡിയിലെടുത്തു.

  • Related Posts

    ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

    Spread the love

    Spread the loveകൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ പിതാവായ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അപകടത്തിന് ഇടയാക്കിയ വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ്…

    16കാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; അഞ്ച് പേർക്കായി അന്വേഷണം ഊർജ്ജിതം

    Spread the love

    Spread the loveകോഴിക്കോട്: കോഴിക്കോട് നാദാപുരത്തിന് സമീപം വല്ലാത്ത് 16 കാരനായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വലം സ്വദേശിയായ മജീദ് (76) ആണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *