‘വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം

Spread the love

 

 

കല്‍പ്പറ്റ: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രക്കിടെ ബാറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീനങ്ങാടി യുഡിഎഫ് നേതൃത്വമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് കയറിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

 

ബാറിൽ�പൈസ നല്‍കിയ ബില്ല് സഹിതമാണ് പരാതി നല്‍കിയത്. ടീച്ചര്‍മാരുടെ ഭാഗത്ത് നിന്ന് ഇത്തരമൊഴു പിഴവ് വന്നത് മാപ്പ് അര്‍ഹിക്കുന്ന തെറ്റല്ലെന്നും അധ്യാപകന്റെ മറുപടി പോത്സാഹിപ്പിക്കാനാകില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസം 26നും 27നും മദ്യം വാങ്ങിയതിന് തെളിവുണ്ട്. വാങ്ങിയത് ഭക്ഷണമല്ല മദ്യമാണെന്നും യുഡിഎഫ് പറയുന്നു.

 

അതിക്രൂര വിചാരണയ്ക്കാണ് കുട്ടികള്‍ വിധേയമായത്. തങ്ങളുടെ നിരപരാധിത്വവും തെളിയിക്കണം. വിദ്യാര്‍ഥികളെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി. അതാണ് കുട്ടികള്‍ മൊഴി മാറ്റിയതെന്നും ആരോപിച്ച യുഡിഎഫ് നേതൃത്വം, ബാലാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും പറഞ്ഞു. കുട്ടികള്‍ സമരത്തിന് പിന്നില്‍ മൂന്ന് അധ്യാപകര്‍ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.

  • Related Posts

    ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    Spread the love

    Spread the loveതിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് (വ്യാഴാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ…

    പ്രിൻസിപ്പൽ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡൻ്റ് ഹാജിസും ബാറിൽ കയറി : സിസിടിവി ദൃശ്യം പുറത്ത്

    Spread the love

    Spread the loveമീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം;പ്രതികരിച്ച കുട്ടികൾ തെറ്റുകാരല്ല.   പ്രിൻസിപ്പൽ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡൻ്റ് ഹാജിസും ബാറിൽ കയറി ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും, പണം നൽകിയതിൻ്റെ സ്ക്രീൻ ഷോട്ടും പുറത്ത് വിട്ട് മീനങ്ങാടി പഞ്ചായത്ത് യു ഡി…

    Leave a Reply

    Your email address will not be published. Required fields are marked *