ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Spread the love

തിരുവനന്തപുരം: ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ട മുറസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് (വ്യാഴാഴ്ച) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

നാളെ (വെള്ളിയാഴ്ച) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

  • Related Posts

    ‘വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി; ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം

    Spread the love

    Spread the love    കല്‍പ്പറ്റ: മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും വിനോദയാത്രക്കിടെ ബാറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മീനങ്ങാടി യുഡിഎഫ് നേതൃത്വമാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹൈദരാബാദ് നമ്പള്ളിയിലെ ബാറിലേക്ക് കയറിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ്…

    പ്രിൻസിപ്പൽ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡൻ്റ് ഹാജിസും ബാറിൽ കയറി : സിസിടിവി ദൃശ്യം പുറത്ത്

    Spread the love

    Spread the loveമീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം;പ്രതികരിച്ച കുട്ടികൾ തെറ്റുകാരല്ല.   പ്രിൻസിപ്പൽ ഷിവി കൃഷ്ണനും, പിടിഎ പ്രസിഡൻ്റ് ഹാജിസും ബാറിൽ കയറി ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും, പണം നൽകിയതിൻ്റെ സ്ക്രീൻ ഷോട്ടും പുറത്ത് വിട്ട് മീനങ്ങാടി പഞ്ചായത്ത് യു ഡി…

    Leave a Reply

    Your email address will not be published. Required fields are marked *