കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ
മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ
ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി അസീസ് വെള്ളമുണ്ട എന്നിവർ അഭിപ്രായപെട്ടു.
അധ്യാപകന് വേണ്ടി സമരം ചെയ്ത ഇടത് അധ്യാപക സംഘടനകൾ പൊതു സമൂഹത്തോടും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടുംമാപ്പ് പറയണമെന്നും. സത്യാവസ്ഥ പുറത്തു കൊണ്ടുവന്ന യൂത്ത് ലീഗ് നേതാക്കളെ മോശമായി ചിത്രീകരിച്ചവർ പരസ്യമായി മാപ്പ് പറയണമെന്നും യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു







