‘7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു… ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി’

Spread the love

ഐതിഹാസികമായ ഒരു ഫുട്ബോൾ കാലത്തിന് വിരാമം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ പടിയിറങ്ങി. 23 വർഷം നീണ്ട സമ്മോഹനമായ അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. ക്ലബ് ഫുട്ബോൾ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. 41ാം വയസിലാണ് ഇതിഹാസ താരം തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

 

ഏറെ വൈകാരികമായാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് തന്റെ തീരുമാനം അദ്ദേഹം ലോകത്തെ അറിയിച്ചത്.

 

ക്രിസ്റ്റ്യാനോയുടെ വിരമിക്കൽ വാക്കുകൾ

 

‘പോർച്ചുഗീസ് ജനതയോടായി… നമ്മുടെ ദേശീയ ടീമിന്റെ 7ാം നമ്പർ ജേഴ്സി തിരികെ നൽകേണ്ട ദിവസം എനിക്ക് വന്നെത്തിയിരിക്കുന്നു. ഈ ജേഴ്സി എന്റേത് മാത്രമാണെന്നു എനിക്ക് തോന്നിയിട്ടില്ല. എങ്കിലും 23 വർഷക്കാലം ഇതണിയാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടു പോകാനുമുള്ള ഭാഗ്യവും ഉത്തരവാദിത്വവും എനിക്കുണ്ടായിരുന്നു. ഇന്ന്, അത് ഭാവി തലമുറയ്ക്ക് നൽകാനുള്ള സമയം വന്നിരിക്കുന്നു.

 

മനോഹരമായ യാത്രയായിരുന്നു. എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വിജയങ്ങളും ഇന്നും ഓർക്കാൻ ബുദ്ധിമുട്ടുള്ള തോൽവികളും ഉണ്ടായിരുന്നു. ഞാൻ പരാജയപ്പെട്ടിട്ടുണ്ട്, വേദനിക്കപ്പെട്ടിട്ടുണ്ട്, പോർച്ചുഗീസ് ജനത അത്രയധികം ആഗ്രഹിച്ച കാര്യങ്ങൾ നൽകാൻ എനിക്ക് കഴിയാതെ പോയ നിമിഷങ്ങളുണ്ട്. പക്ഷേ ഞാൻ ഒരിക്കലും ഉപേക്ഷിച്ചില്ല. എല്ലാറ്റിനുമുപരി പോർച്ചുഗീസിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനം തോന്നുന്നത് ഞാൻ ഒരിക്കലും നിർത്തിയിട്ടുമില്ല.’

 

‘വർഷങ്ങളായി എന്നോടൊപ്പം പ്രവർത്തിച്ച എല്ലാ പരിശീലകർക്കും സഹ താരങ്ങൾക്കും ഡയറക്ടർമാർക്കും ഡോക്ടർമാർക്കും ഫിസിയോതെറാപ്പിസ്റ്റുകൾക്കും കിറ്റ് മാനേജർമാർക്കും ജീവനക്കാർക്കും മറ്റ് നിരവധി ആളുകൾക്കും നന്ദി. നിങ്ങളിൽ പലരും എനിക്കൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലായിരിക്കാം. പക്ഷേ നിങ്ങളില്ലാതെ ആ ചിത്രങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല.

 

എന്റെ കുടുംബത്തിന് ഈ സ്വപ്നം എന്നോടൊപ്പം പങ്കുവച്ചതിനു നന്ദി. നിങ്ങൾക്കായി മാറ്റിവയ്ക്കേണ്ട സമയം ദേശീയ ടീം അപഹരിച്ചപ്പോഴുള്ള എന്റെ അഭാവവും ത്യാഗങ്ങളും മനസിലാക്കിയതിനു നന്ദി. ഞാൻ ഇത്രയും ദൂരം എത്തിയെങ്കിൽ അത് നിങ്ങൾ എപ്പോഴും എന്റെ ഒപ്പമുണ്ടായിരുന്നത് കൊണ്ടാണ്.

 

ഇന്ന് ഞാൻ ദേശീയ ടീമിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു. തലയുയർത്തിപ്പിടിച്ചുകൊണ്ട്, നടന്നു വന്ന വഴിയിൽ അഭിമാനിച്ചുകൊണ്ട്, പോർച്ചുഗലിനായി എന്റെ കഴിവിന്റെ പരമാവധി നൽകി എന്ന ബോധ്യത്തോടെ ഞാൻ പടിയിറങ്ങുന്നു. എന്നാൽ ഞാൻ ഒരിക്കലും നിങ്ങളിൽ ഒരാൾ അല്ലാതായി മാറുന്നില്ല.

 

ലോകത്തിലെ ഏറ്റവും മികച്ച രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതാണ് എന്റെ ഏറ്റവും വലിയ വിജയമെന്നു ഞാൻ ഇന്ന് തിരിച്ചറിയുന്നു. ഈ 23 വർഷത്തിന് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി’- അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ച് വ്യക്തമാക്കി.

  • Related Posts

    224 തവണ എ380-ൽ പറന്നു, ഒടുവിൽ വിമാനം തന്നെ ‘വീട്ടിലെത്തിച്ച്’ മലയാളി

    Spread the love

    Spread the loveദുബായ് ∙ ഉമ്മറപ്പടി കടന്ന് അകത്തേക്ക് കയറുന്ന അതിഥികൾക്ക് ആദ്യം ലഭിക്കുന്നത് നനുത്ത സുഗന്ധം പരത്തുന്ന തണുത്ത വെറ്റ് ടവലാണ്. പശ്ചാത്തലത്തിൽ വിമാനത്തിനുള്ളിൽ കേൾക്കുന്ന മനോഹരമായ അതേ ബോർഡിങ് സംഗീതം. ആഡംബരം തുളുമ്പുന്ന ക്രീം നിറത്തിലുള്ള ലെതർ സീറ്റുകൾ,…

    ഉറക്കത്തിനിടെ അപസ്മാരം ഉണ്ടാകുമോ? ഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ മരണം ചർച്ചയാകുമ്പോൾ അറിയാം ഈ അവസ്ഥയെക്കുറിച്ച്

    Spread the love

    Spread the loveഹിന്ദി ടെലിവിഷൻ താരം അനൂജ് ഠാക്കൂറിന്റെ അപ്രതീക്ഷിത മരണം വിനോദലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുപ്പതുകളിലായിരുന്ന താരം ഉറക്കത്തിനിടെ ഉണ്ടായ അപസ്മാരത്തെ തുടർന്നാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉറക്കത്തിനിടെ അപസ്മാരം സംഭവിക്കുമോ? പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ പോകുന്ന ഈ അവസ്ഥ എത്രത്തോളം…

    Leave a Reply

    Your email address will not be published. Required fields are marked *