കൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ പ്രതികളാണ്.
‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.






