ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

Spread the love

ന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.

 

ക്ലാസ്മുറിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അവശയായി ക്ലാസിലേക്കു വരുന്ന കുട്ടി അരയിൽ കൈകളൂന്നി നിൽക്കുന്നതും തുടർന്നു തറയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതു കണ്ട അധ്യാപികയും മറ്റ് വിദ്യാർഥികളും ഓടിയെത്തി കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും കസേരയിൽ ഇരുത്തുന്നതും മുഖത്ത് വെള്ളം തളിക്കുന്നതുമാണു വിഡിയോയിലുള്ളത്. എന്നിട്ടും കുട്ടി എഴുന്നേൽക്കാത്തതോടെ മറ്റ് സ്കൂൾ ജീവനക്കാർ ചേർന്നു വിദ്യാർഥിനിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ പ്രവേശിപ്പിക്കാൻ ഈ ആശുപത്രി അധികൃതർ തയാറാകാതിരുന്നതോടെ നിർമൻ വിഹാറിലെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കേണ്ടി വന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

 

ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക വിവരം. അതേസമയം, കുട്ടി കുഴഞ്ഞുവീണിട്ടും അധ്യാപകരും സ്കൂൾ ജീവനക്കാരും സിപിആർ നൽകാതിരുന്നതിനെക്കുറിച്ചു വ്യാപകമായ വിമർശനം ഉയരുന്നുണ്ട്. കുട്ടിയുടെ കുടുംബവും സമാന ആരോപണം ഉന്നയിച്ചു.

  • Related Posts

    നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് വഞ്ചനാക്കുറ്റം അല്ല; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

    Spread the love

    Spread the loveബംഗളൂരു: നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചത് ഭാരതീയ ന്യായ സംഹിത ( ബിഎന്‍എസ്) നിയമപ്രകാരം വഞ്ചനാക്കുറ്റം അല്ലെന്ന് കര്‍ണാടക ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമായി മാത്രമേ കണക്കാക്കാനാകൂവെന്നും ജസ്റ്റിസ് അനന്ത് രാമനാഥ് ഹെഗ്ഡെ ഉത്തരവിട്ടു.…

    ആദ്യം ഒരു രൂപയുടെ ഇടപാട്; പേയ്‌മെന്റ് ആപ്പ് ഹാക്ക് ചെയ്ത് കോടികളുടെ എഐ തട്ടിപ്പ്; ധനകാര്യസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍. കമ്പ്യൂട്ടര്‍ അധിഷ്ഠിത…

    Leave a Reply

    Your email address will not be published. Required fields are marked *