നെടുമ്പാശ്ശേരി അപകടം: കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിൽ; വാഹനക്കമ്പനിയുടെ പരിശോധനയിൽ സ്ഥിരീകരണം

Spread the love

കൊച്ചി∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിനു തൊട്ടുമുൻപ് കാർ അമിതവേഗതയിലായിരുന്നെന്നു സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിലും വ്യക്തമായി. അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്ന തരത്തിലാണ് കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലെയും വിവരങ്ങളെന്ന് പൊലീസ് പറഞ്ഞു.

 

അപകടസ്ഥലത്തേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണു വാഹനം പിന്നിട്ടതെന്നു കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനു കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് കാർ കമ്പനി ഇന്ന് അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ട്.

 

കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കിലോമീറ്ററായിരുന്നുവെന്നും കമ്പനിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ് മാത്രമാണ് ബ്രേക്ക് പെഡൽ അമർത്തിയതെന്നും വാഹനത്തിന്റെ ക്രാഷ് ഡേറ്റാ വിശകലനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 11 നാണ് എറണാകുളം നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ, സുവർണ്ണോദ്യാനത്തിന് സമീപം ആഡംബര കാർ സ്കൂട്ടറിൽ ഇടിച്ച് കൂർഗ് കൊടഗു സ്വദേശി ഇയാസ്, വയനാട് സ്വദേശിനി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ മരിച്ചത്. ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് (19) ആണ് വാഹനമോടിച്ചിരുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

  • Related Posts

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

    Spread the love

    Spread the loveപാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ…

    Leave a Reply

    Your email address will not be published. Required fields are marked *