വാഹന ഇൻഷുറൻസിൽ വൻമാറ്റം, ഇനി ആവശ്യമുള്ളതു മാത്രം തിരഞ്ഞെടുക്കാം

Spread the love

കൊച്ചി∙ വാഹന ഉടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പരിരക്ഷ മാത്രം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന 4 തട്ടുകളുള്ള മോട്ടർ ഇൻഷുറൻസ് ചട്ടക്കൂട് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സ്വകാര്യ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ബാധകമായ ഈ പുതിയ മാറ്റങ്ങൾ ഡിസംബർ 15 നു നിലവിൽ വരും. പോളിസി വ്യവസ്ഥകളിൽ പൂർണ സുതാര്യത കൊണ്ടുവരാൻ സുപ്രീം കോടതി നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം.

 

പോളിസിയിലെ പ്രധാന ഘടകങ്ങൾ

 

1– തേഡ് പാർട്ടി ബാധ്യത: വാഹനം മൂലമുണ്ടാകുന്ന അപകടങ്ങളിൽ പുറത്തുനിന്നുള്ള മൂന്നാം കക്ഷികൾക്ക് സംഭവിക്കുന്ന ശാരീരിക പരുക്കുകൾ, മരണം, സ്വത്തുക്കൾക്കുണ്ടാകുന്ന കേടുപാടുകൾ എന്നിവയ്ക്കുള്ള നിയമപരമായ നഷ്ടപരിഹാര പരിരക്ഷയാണിത്. മോട്ടർ വാഹന നിയമപ്രകാരം ഇത് നിർബന്ധമാണ്.

 

2– യാത്രക്കാരുടെ ബാധ്യത: കാറിലെ യാത്രക്കാർക്കോ ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കോ അപകടത്തിൽ സംഭവിക്കുന്ന പരുക്കുകൾക്കും ബാധ്യതകൾക്കുമുള്ള പരിരക്ഷയാണിത്. ഉടമയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത് പോളിസിയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം.

 

3–പഴ്സനൽ ആക്സിഡന്റ് (പിഎ): വാഹന ഉടമയായ ഡ്രൈവർക്കുള്ള നിർബന്ധിത പിഎ കവർ അതേപടി തുടരും. എന്നാൽ ഉടമയ്ക്ക് ഇതിനകം മറ്റൊരു പോളിസി വഴി മതിയായ തുകയ്ക്കുള്ള വ്യക്തിഗത അപകട പരിരക്ഷയുണ്ടെങ്കിൽ ഇതിൽനിന്ന് ഒഴിവാകാം. വാഹനത്തിലെ മറ്റ് പേരുവിവരങ്ങൾ രേഖപ്പെടുത്താത്ത യാത്രക്കാർക്കുള്ള അധിക പിഎ പരിരക്ഷ ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുത്താൽ മതിയാകും.

 

4– ഓൺ ഡാമേജ്: അപകടങ്ങൾ, തീപിടിത്തം, പ്രകൃതിദുരന്തങ്ങൾ, മോഷണം എന്നിവ മൂലം സ്വന്തം വാഹനത്തിനുണ്ടാകുന്ന നേരിട്ടുള്ള കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള പരിരക്ഷയാണിത്. ഇതും നിർബന്ധമല്ല.

 

ശ്രദ്ധിക്കാം

 

∙കസ്റ്റമർ ഓപ്ഷൻ ഫോം: ഇൻഷുറൻസ് എടുക്കുമ്പോഴോ പുതുക്കുമ്പോഴോ ഉപയോക്താക്കൾക്ക് പ്രത്യേക ഫോം ലഭിക്കും. ഇതിൽ ഓരോ സെക്ഷനും ടിക്ക് ചെയ്ത് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാം.

 

∙വ്യക്തമായ പ്രീമിയം വിവരങ്ങൾ: നാല് സെക്ഷനുകൾക്കും വെവ്വേറെ എത്ര രൂപയാണ് ഈടാക്കുന്നതെന്ന് പോളിസി രേഖയിൽ വ്യക്തമായി കാണിക്കണം.

 

∙കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ്: പോളിസിയുടെ പ്രധാന നിബന്ധനകളും ഒഴിവാക്കലുകളും അടങ്ങിയ ലളിതമായ സംഗ്രഹം കമ്പനികൾ ഉപയോക്താവിന് നൽകണം.

 

∙നിലവിലെ പോളിസികളിലെ കൂട്ടിച്ചേർക്കൽ: നിലവിൽ യാത്രക്കാരുടെ ബാധ്യത ഇല്ലാത്ത പോളിസി ഉള്ളവർക്ക്, പോളിസി കാലാവധിക്കുള്ളിൽതന്നെ നിശ്ചിത തുക അടച്ച് ഈ പരിരക്ഷ അധികമായി ചേർക്കാം.

  • Related Posts

    അറസ്റ്റല്ല, കസ്റ്റഡിയിലെടുത്ത 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം, നിർണായക ഉത്തരവുമായി സുപ്രീംകോടതി

    Spread the love

    Spread the loveന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയ പരിധി അറസ്റ്റ് രേഖപ്പെടുത്തിയത് മുതലല്ലെന്നും മറിച്ച് കസ്റ്റഡിയിലെടുത്ത സമയംതൊട്ടാണെന്നും സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ് ചന്ദൂർകർ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. ഔദ്യോഗികമായി അറസ്റ്റ്…

    ക്ലാസ്മുറിയിൽവച്ച് ഹൃദയാഘാതം; മൂന്നാംക്ലാസുകാരി കുഴഞ്ഞുവീണു മരിച്ചു: സിപിആർ നൽകാത്ത സ്കൂൾ അധികൃതർക്ക് വിമർശനം

    Spread the love

    Spread the loveന്യൂഡൽഹി∙ ഡൽഹിയിലെ സ്കൂളിൽ ഒമ്പതുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മഹൂർ വിഹാർ ഫെയ്സ് രണ്ടിലെ ലവ്‌ലി ഹെറിറ്റേജ് സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ഗെയിംസ് പീരീഡ് കഴിഞ്ഞതിനു ശേഷം ക്ലാസ്മുറിയിൽ തിരിച്ചെത്തിയയുടൻ മൂന്നാംക്ലാസുകാരി കുഴഞ്ഞുവീഴുകയായിരുന്നു.   ക്ലാസ്മുറിയിലെ…

    Leave a Reply

    Your email address will not be published. Required fields are marked *