ലഹരിമരുന്നും മദ്യവും നല്‍കി ബോധം കെടുത്തി; 20 കാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് കടന്ന മലയാളി പിടിയില്‍

Spread the love

അബുദാബി: ബലാത്സംഗക്കേസില്‍ പ്രതിയായ മലയാളിയെ അബുദാബിയില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ചു. കണ്ണൂര്‍ സ്വദേശിയായ സജീര്‍ പള്ളി മൂപ്പനെയാണ് ഡല്‍ഹി പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്.

 

ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു പരാതിക്കാരിയും സജീറും. 2025 നവംബര്‍ ഒന്നിന് പഞ്ചാബി ബാഗിലെ ഒരു ഹോട്ടലില്‍ നടന്ന പിറന്നാള്‍ പാര്‍ട്ടിക്കുശേഷം കരോള്‍ ബാഗിലെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലഹരി നല്‍കി ഉപദ്രവിക്കല്‍, ആള്‍മാറാട്ടം, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

പരാതിക്കാരിയായ യുവതിക്ക് ലഹരിമരുന്നും മദ്യവും നല്‍കി ബോധരഹിതയാക്കിയ ശേഷം കരോള്‍ ബാഗിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ യുവതി ആദ്യം കമ്പനിയിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി നല്‍കിയത്. പിന്നാലെ, പ്രതി ജനുവരി 5-ന് അബുദാബിയിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു.

 

ഫെബ്രുവരിയിലാണ് കരോള്‍ ബാഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജൂലൈയില്‍ ഇയാളെ ‘പ്രഖ്യാപിത കുറ്റവാളി’യായി പ്രഖ്യാപിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹകരണത്തോടെ പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പൊലീസ് ഇയാള്‍ക്കെതിരെ ‘റെഡ് കോര്‍ണര്‍ നോട്ടീസ്’ പുറപ്പെടുവിക്കുകയായിരുന്നു. ഡല്‍ഹി പൊലീസ്, സിബിഐ, കേന്ദ്ര ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങള്‍, ഇന്റര്‍പോള്‍ എന്നിവയുടെ നീക്കത്തിലൂടെയാണ് പ്രതിയെ തിരിച്ചെത്തിച്ചത്.

  • Related Posts

    11 മാസത്തിനിടെ 2 സിസേറിയൻ, ഭർത്താവിന്റെ മർദനത്തിൽ സ്റ്റിച്ച് ഇളകി; പൊലീസിനോട് അവൾ പറഞ്ഞു

    Spread the love

    Spread the loveആദ്യ സിസേറിയനിലെ തുന്നിക്കെട്ടിന്റെ മുറിവും വേദനയും പൂർണമായും മാറിയിട്ടില്ല. അതിനു പിന്നാലെ രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകി. അങ്ങനെ 11 മാസത്തിനിടെ 2 പ്രസവം. 6 ദിവസം മാത്രം പ്രായമായ രണ്ടാമത്തെ കു‍ഞ്ഞുമായി വീട്ടിൽ വന്നുകയറിയ യുവതിയെ മദ്യപിച്ചെത്തിയ…

    പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും എന്ന വ്യാപക പ്രചാരണത്തില്‍ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസില്‍ പരാതി നല്‍കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് ഡിജിപി…

    Leave a Reply

    Your email address will not be published. Required fields are marked *