പരിക്കേറ്റ കുട്ടിയാനയ വിദഗ്ധ ചികിത്സയ്ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് :എയർലിഫ്റ്റ് ചെയ്യും

Spread the love

കൊച്ചി: വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ആനയെ വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. നമ്മുടെ കുഞ്ഞിനെ മികച്ച ചികിത്സയ്ക്കായി പ്രതീക്ഷയോടെ വിടുകയാണെന്ന് വൈൽഡ് ലൈഫ് വാർഡൻ പ്രതികരിച്ചു.

 

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച് പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയിൽ എത്തും. വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് യാത്ര തിരിക്കുന്നുണ്ട്. വൻതാരയിലെ വിദഗ്ധ ചികിത്സയിലൂടെ കുട്ടിയാന പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ എഴുന്നേറ്റാൽ അതിനെ പിന്നീട് തിരികെ കേരളത്തിലേക്ക് കൊണ്ടുവരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ കിട്ടിയ കുട്ടിയാന പിന്നീട് കളിക്കുന്നതിനിടെയാണ് വീണതും പരിക്കു പറ്റുന്നതും.

 

 

  • Related Posts

    കിരൺ വീട്ടിലെത്തിയത് പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാൻ; ബെംഗളൂരുവിലെ മലയാളിയുടെ മരണം ക്വട്ടേഷനെന്ന് സംശയം

    Spread the love

    Spread the loveബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ്…

    വിജയിനെ പുറത്താക്കാൻ 30 കോടി: അണ്ണാഡിഎംകെ വീണ്ടും പ്രതിക്കൂട്ടിൽ

    Spread the love

    Spread the loveചെന്നൈ ∙ വിജയ് സർക്കാരിനെതിരെ വോട്ട് ചെയ്താൽ 30 കോടി നൽകാമെന്ന് അണ്ണാഡിഎംകെ ഭാരവാഹികൾ വാഗ്ദാനം ചെയ്തെന്നു ടിവികെ എംഎൽഎ മാധർ ബദുറുദ്ദീൻ (മുസ്തഫ) ആരോപിച്ചു. 15 കോടി രൂപ മുൻകൂറായി നൽകുമെന്നും അവിശ്വാസ പ്രമേയം അവതരിപ്പിച്ച ശേഷം…

    Leave a Reply

    Your email address will not be published. Required fields are marked *