പയ്യോളി പോക്സോ കേസ്: പെൺകുട്ടിയെ ഇന്നോവ കാറിലും ഥാറിലും പീഡിപ്പിച്ചെന്ന് കണ്ടെത്തൽ

Spread the love

കോഴിക്കോട്: പയ്യോളി പോക്സോ കേസില്‍ പ്രതിയായ റഫീഖിന്റെ രണ്ട് കാറുകളും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഈ രണ്ട് കാറുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

 

കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് മാസം ഒളിവിലായിരുന്ന റഫീഖിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടുന്നത്. ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തി. അതിനിടയിലാണ് രണ്ട് കാറുകള്‍ പിടിച്ചെടുത്തത്. ഒരു ഇന്നോവ കാറും ഒരു ഥാറുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രതി ഈ വാഹനങ്ങളില്‍ പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പൊലീസിൻ്റെ വിശദീകരണം.

 

റഫീഖിന്റെ ഫ്ലാറ്റില്‍ ഉള്‍പ്പെടെ പൊലീസ് തെളിവെടുപ്പ് നടത്തുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പ്രതി ഇനി രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയിലുണ്ടാകും.

  • Related Posts

    എടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ

    Spread the love

    Spread the loveകണ്ണൂർ : കണ്ണൂർ നഗരത്തിൽ എടി എം കൗണ്ടറിൽ വൻ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. കൊൽക്കൊത്ത സ്വദേശി റഹാൻ അലി (22) ആണ് പിടിയിലായത്. കണ്ണൂർ എസ് എൻ പാർക്കിന് സമീപത്തെ മഠത്തിൽ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന…

    നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

    Spread the love

    Spread the loveന്യൂഡല്‍ഹി: നിയമപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രായം ഇനി തടസമാകില്ല. മൂന്ന് വര്‍ഷ, അഞ്ച് വര്‍ഷ എല്‍എല്‍ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിരുന്ന ഉയര്‍ന്ന പ്രായപരിധി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബിസിഐ) പിന്‍വലിച്ചു. ഇതോടെ ഏത് പ്രായത്തിലുള്ളവര്‍ക്കും നിയമപഠനത്തിന് പ്രവേശനം…

    Leave a Reply

    Your email address will not be published. Required fields are marked *