‘ഭാര്യയെ കൊന്നിട്ടില്ല, ഈർച്ചവാൾ ഉപയോഗിച്ച് ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു’; കോടതിയിൽ ഇന്ത്യൻ വംശജനായ ഭർത്താവിന്റെ വെളിപ്പെടുത്തൽ

Spread the love

കൊല്ലപ്പെട്ടെന്ന് കരുതപ്പെടുന്ന ഭാര്യയുടെ മൃതദേഹം മഴുവും ഈർച്ചവാളും ഉപയോഗിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചതായി ആവർത്തിച്ച് സമ്മതിച്ച് ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട്. യുഎസിലെ വിർജീനിയയിൽ നടന്ന വിചാരണയ്‌ക്കിടെയാണ് കേസിൽ നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.

 

എന്നാൽ ഭാര്യ മംമ്ത കഫ്‌ലെ ഭട്ടിനെ (28) താൻ കൊലപ്പെടുത്തിയതല്ലെന്നും, വിഷം ഉള്ളിൽച്ചെന്ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് നരേഷ് ഭട്ടിന്റെ വാദം. 2024 ജൂലൈ 29-നാണ് മംമ്ത കഫ്‌ലെയെ അവസാനമായി കാണുന്നത്. ഒരു വിഡിയോ കോളിലൂടെ സംസാരിച്ചതിന് ശേഷം പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. മംമ്ത ജോലി ചെയ്യുന്ന ആശുപത്രിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഓഗസ്റ്റ് 5-നാണ് കാണാതായ വിവരം പുറത്തറിയുന്നത്.

 

എന്നാൽ ആദ്യഘട്ടത്തിൽ ഭാര്യയെ കാണാതായിട്ടുണ്ടെന്ന് വിശ്വസിക്കാൻ നരേഷ് ഭട്ട് തയാറായിരുന്നില്ല. പിന്നീട് ഇയാൾ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ദമ്പതികളുടെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലും രക്തക്കറകൾ കണ്ടെത്തുകയും, തലമുടിയിഴകൾ കുടുങ്ങിയ നിലയിൽ ഒരു ഈർച്ചവാൾ കണ്ടെത്തുകയും ചെയ്തതോടെ 2024 ഓഗസ്റ്റ് 22-ന് നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ചോദ്യം ചെയ്യലിലും കോടതിയിലും നരേഷ് നൽകിയ സാക്ഷിമൊഴി ഇങ്ങനെ:

 

2024 ജൂലൈ 29-ന് രാത്രി എട്ടു മണിയോടെ താൻ കുഞ്ഞിനൊപ്പം ഉറങ്ങാൻ പോയതായി നരേഷ് പറഞ്ഞു. അടുത്ത ദിവസം പുലർച്ചെ നാലു മണിക്ക് എഴുന്നേറ്റപ്പോൾ കിടപ്പുമുറിയുടെ ഒരു ഭാഗത്ത് മംമ്ത ബോധരഹിതയായി കിടക്കുന്നത് കണ്ടു. ഛർദ്ദിച്ച നിലയിലായിരുന്നു അവർ. സമീപത്തായി ധാരാളം ഗുളികകളും അത്യുഗ്ര ശേഷിയുള്ള ‘സെൽഫോസ്’ എന്ന കീടനാശിനിയുടെ കവറും കണ്ടെത്തി.

 

മംമ്തയ്ക്ക് കൃത്രിമ ശ്വാസം നൽകാനും ജീവൻ രക്ഷിക്കാനും ഒരു മണിക്കൂറോളം ശ്രമിച്ചെങ്കിലും അവർ മരിച്ചിരുന്നു. തുടർന്ന് പരിഭ്രാന്തനായ താൻ മൃതദേഹം ബാത്ത്‌റൂമിലേക്ക് മാറ്റി. എന്തുകൊണ്ട് 911-ൽ വിളിച്ച് പൊലീസിനെയോ ആംബുലൻസിനെയോ വിവരം അറിയിച്ചില്ല എന്ന ചോദ്യത്തിന്, “എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് എനിക്കറിയില്ല, ഞാൻ ഭയന്നുപോയി, പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി” എന്നായിരുന്നു നരേഷിന്റെ മറുപടി.

 

തുടർന്ന് മൃതദേഹം ഒളിപ്പിക്കാനും അതിനുശേഷം സ്വയം ജീവനൊടുക്കാനും തീരുമാനിച്ചതായി ഇയാൾ പറയുന്നു. ആദ്യം പോട്ടോമാക് നദിയിൽ മൃതദേഹം തള്ളാനാണ് ആലോചിച്ചതെങ്കിലും പിന്നീട് ‘ഹോം ഡിപ്പോ’ എന്ന കടയിൽ പോയി മൃതദേഹം ഉപേക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും കേബിളുകളും വാങ്ങി. എന്നാൽ തൂങ്ങിമരിക്കാൻ പദ്ധതിയിട്ടെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു.

 

തുടർന്ന് ഭാര്യയുടെ മൃതദേഹം മുഴുവനായി വേസ്റ്റ് ബിന്നിൽ തള്ളാൻ ശ്രമിച്ചെങ്കിലും അത് അതിൽ കൊള്ളാത്തതിനെ തുടർന്ന് ബാത്ത്‌റൂമിൽ വച്ച് വാളുപയോഗിച്ച് കഷണങ്ങളാക്കാൻ തുടങ്ങുകയായിരുന്നു. കാലുകൾ ശരീരത്തിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചെങ്കിലും മാനസികമായും ശാരീരികമായും തളർന്നുപോയതിനാൽ മൃതദേഹം പൂർണമായി വെട്ടിമുറിക്കാൻ കഴിഞ്ഞില്ലെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞു. തുടർന്ന് പകുതി മുറിച്ച മൃതദേഹം പല പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യക്കൂമ്പാരത്തിൽ എറിയുകയായിരുന്നു.

 

മംമ്തയെ കാണാതായി രണ്ട് വർഷം പിന്നിട്ടിട്ടും ഇതുവരെ അവരുടെ മൃതദേഹം കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. നരേഷ് ഭട്ടിനെതിരെ ഒന്നാം ഡിഗ്രി കൊലപാതകം (First-Degree Murder), മൃതദേഹം മറവു ചെയ്യൽ, മൃതദേഹത്തോട് അപമര്യാദയായി പെരുമാറൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 

ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം തെളിയിക്കപ്പെട്ടാൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. എന്നാൽ മൃതദേഹം മറവു ചെയ്യൽ, അപമാനിക്കൽ തുടങ്ങി കുറ്റങ്ങൾക്ക് പരമാവധി അഞ്ച് വർഷം വരെ മാത്രമാണ് ശിക്ഷ ലഭിക്കുക. കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനും ശിക്ഷാ ഇളവ് നേടാനുമാണ് ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന വാദം നരേഷ് മുന്നോട്ടുവയ്ക്കുന്നത് എന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. നിലവിൽ വിർജീനിയ കോടതിയിൽ വിചാരണ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

  • Related Posts

    നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveതേയിലത്തോട്ടത്തിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.നീലഗിരിയിലെ കൊളപ്പള്ളിയിൽ ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് ദേവാല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡി.എൻ.എ പരിശോധനക്കായി ഊട്ടി ഗവ: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അന്വേഷണം നടത്തി വരുകയാണെന്നും പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി ഉണ്ടാകും…

    ‘7ാം നമ്പർ ജേഴ്സി ഞാൻ അടുത്ത തലമുറയ്ക്ക് കൈമാറുന്നു… ഈ 23 വർഷങ്ങൾക്ക് നന്ദി, എന്നെ വിശ്വസിച്ചതിന് നന്ദി’

    Spread the love

    Spread the loveഐതിഹാസികമായ ഒരു ഫുട്ബോൾ കാലത്തിന് വിരാമം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിന്റെ പടിയിറങ്ങി. 23 വർഷം നീണ്ട സമ്മോഹനമായ അന്താരാഷ്ട്ര കരിയറിനാണ് അദ്ദേഹം അവസാനം കുറിച്ചത്. ക്ലബ് ഫുട്ബോൾ പോരാട്ടം തുടരുമെന്നും താരം വ്യക്തമാക്കി. 41ാം വയസിലാണ്…

    Leave a Reply

    Your email address will not be published. Required fields are marked *