ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യം

Spread the love

സാവോ ലൂയിസ്∙ ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് വീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ്(26) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. യുവതി ജനലിൽ ചാരിനിൽക്കുമ്പോൾ ഫ്രെയിം ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്കാണ് റെനാറ്റ വീണത്.

 

അപകടം നടക്കുമ്പോൾ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ യുവതിയും കാമുകനും ഹോട്ടലിന്റെ വരാന്തയിലൂടെ നടന്നു വരുന്നത് കാണാം. ഇതിനിടയിൽ യുവതി ഇടനാഴിയിലെ ജനൽപ്പടിയിൽ ഇരുന്നു. ഈ സമയത്ത് ജനലിന്റെ അലുമിനിയം ഫ്രെയിം ഇളകി യുവതി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു പിന്നാലെ വിട്ടയച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും നടന്നത് അപകടമാണെന്നും പൊലീസ് അറിയിച്ചു.

 

റെനാറ്റയും കാമുകനും പോക്കർ മത്സരത്തിൽ പങ്കെടുക്കാനായാണ് ഒക്ടോബർ 28-ന് സാവോ ലൂയിസിലെത്തിയത്. റെനാറ്റയ്ക്ക് രണ്ട് മക്കളുണ്ട്.

  • Related Posts

    ‘ഭാര്യയെ കൊന്നിട്ടില്ല, ഈർച്ചവാൾ ഉപയോഗിച്ച് ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു’; കോടതിയിൽ ഇന്ത്യൻ വംശജനായ ഭർത്താവിന്റെ വെളിപ്പെടുത്തൽ

    Spread the love

    Spread the loveകൊല്ലപ്പെട്ടെന്ന് കരുതപ്പെടുന്ന ഭാര്യയുടെ മൃതദേഹം മഴുവും ഈർച്ചവാളും ഉപയോഗിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചതായി ആവർത്തിച്ച് സമ്മതിച്ച് ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട്. യുഎസിലെ വിർജീനിയയിൽ നടന്ന വിചാരണയ്‌ക്കിടെയാണ് കേസിൽ നിർണായകമായ ഈ വെളിപ്പെടുത്തൽ നടത്തിയത്.   എന്നാൽ ഭാര്യ…

    നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the loveതേയിലത്തോട്ടത്തിൽ നവജാതശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.നീലഗിരിയിലെ കൊളപ്പള്ളിയിൽ ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്.തുടർന്ന് ദേവാല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ഡി.എൻ.എ പരിശോധനക്കായി ഊട്ടി ഗവ: മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.അന്വേഷണം നടത്തി വരുകയാണെന്നും പരിശോധന ഫലം വന്നതിനുശേഷം തുടർനടപടി ഉണ്ടാകും…

    Leave a Reply

    Your email address will not be published. Required fields are marked *