എം.ഡി.എം.എ കേസിൽ സ്വകാര്യ ആശുപത്രി ഡോക്‌ടറും അറസ്റ്റിൽ

Spread the love

 

വയനാട് ലക്കിടിയിൽ 8.52 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും അറസ്റ്റിൽ.

വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ വീട്ടിൽ ഡോ. കെ. എൻ . മുഹമ്മദ് ഫാബിൻ (41) അറസ്റ്റിലായത് . കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ നൗഫൽ , മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22 ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

ഡോക്ടർ കെ.എൻ. മുഹമ്മദ് ഫാബിനും കേസിലെ ഒന്നാം പ്രതിയായ നൗഫലും ത മ്മിലുള്ള ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പണമിടപാട് വിവരങ്ങളും പോലീസ് കണ്ടെത്തി. നർക്കോട്ടിക്ക് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പ ത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പി.ജി . രാംജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. കെ. എൻ . മുഹമ്മദ് ഫാബിനെ കുറിച്ച് സൂചന ലഭിച്ചത് . കഴിഞ്ഞ ദിവസം കോഴിക്കോട് മണാശേരിയിലെ വാടക വീട്ടിന് സമീപത്തു നിന്ന് വൈത്തിരിപോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്ത് വൈത്തിരി സബ് ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരികയാണ്.

  • Related Posts

    മാനന്തവാടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    Spread the love

    Spread the love  മാനന്തവാടി :ഇടവക പഞ്ചായത്ത് വാർഡ് 3മുട്ടേരിഉന്നതിയിലെ ഗോപാലൻ 40 വയസ് ആണ് ഇന്നലെ മുതൽ കാണാതായത് വള്ളിയൂർകാവ് പുഴയിൽ യുവാവ് ചൂണ്ട ഇടുന്ന പതിവ് ഉള്ളതിനാൽ പുഴയിൽ വീണതാകാം എന്ന് പോലീസ് സംശയിക്കുകയും അഗ്നി രക്ഷാ സേനയെ…

    മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദം പ്രധാന അധ്യാപകനെ പുറത്താക്കണം : മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി

    Spread the love

    Spread the love    കൽപ്പറ്റ.മീനങ്ങാടി സ്കൂളിലെ വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ സംഭവത്തിൽ ബാറിൽ കയറി അദ്ധ്യാപകൻ മദ്യപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ അധ്യാപകനെ പുറത്താക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ജന സെക്രട്ടറി…

    Leave a Reply

    Your email address will not be published. Required fields are marked *