ഹോട്ടലിലെ ഏഴാം നിലയിലെ ജനലിന്റെ ഫ്രെയിം തകർന്നു; യുവതിയ്ക്ക് ദാരുണാന്ത്യം

Spread the love

സാവോ ലൂയിസ്∙ ഹോട്ടലിലെ ഏഴാം നിലയിലുള്ള ജനലിന്റെ അലുമിനിയം ഫ്രെയിം തകർന്ന് വീണ് യുവതി മരിച്ചു. റെനാറ്റ റെബേക്ക നെഗ്രാവോ സൽദാൻഹ ഡോസ് സാന്റോസ്(26) ആണ് മരിച്ചത്. സാവോ ലൂയിസിലെ പോണ്ട ഡി അരേയയിലുള്ള ‘റിയോ പോട്ടി’ എന്ന ഹോട്ടലിലാണ് അപകടമുണ്ടായത്. യുവതി ജനലിൽ ചാരിനിൽക്കുമ്പോൾ ഫ്രെയിം ഇളകി താഴേക്ക് പതിക്കുകയായിരുന്നു. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്കാണ് റെനാറ്റ വീണത്.

 

അപകടം നടക്കുമ്പോൾ യുവതിയുടെ കാമുകനും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളിൽ യുവതിയും കാമുകനും ഹോട്ടലിന്റെ വരാന്തയിലൂടെ നടന്നു വരുന്നത് കാണാം. ഇതിനിടയിൽ യുവതി ഇടനാഴിയിലെ ജനൽപ്പടിയിൽ ഇരുന്നു. ഈ സമയത്ത് ജനലിന്റെ അലുമിനിയം ഫ്രെയിം ഇളകി യുവതി താഴേയ്ക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനു പിന്നാലെ വിട്ടയച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും നടന്നത് അപകടമാണെന്നും പൊലീസ് അറിയിച്ചു.

 

റെനാറ്റയും കാമുകനും പോക്കർ മത്സരത്തിൽ പങ്കെടുക്കാനായാണ് ഒക്ടോബർ 28-ന് സാവോ ലൂയിസിലെത്തിയത്. റെനാറ്റയ്ക്ക് രണ്ട് മക്കളുണ്ട്.

  • Related Posts

    ‘തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം’; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

    Spread the love

    Spread the loveഇരുളിനെ അകറ്റി വെളിച്ചം നിറയ്ക്കുന്ന ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ഈ ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അജ്ഞാനത്തിനുമേല്‍ ജ്ഞാനവും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കുടുംബബന്ധങ്ങള്‍ പുതുക്കാനും സ്‌നേഹവും…

    ഭാര്യയുടെ ശരീരത്തെ പരിഹസിച്ചു; ഭർത്താവിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു, ‘വൈറലായി കുടുംബവഴക്ക്’

    Spread the love

    Spread the loveയൂട്ടാ∙ ഭാര്യയുടെ ശരീരത്തെ പരിഹസിക്കുന്ന റിയാലിറ്റി ടെലിവിഷൻ താരം സാക് അഫ്ലെക്കിന്റെ (30) വിഡിയോ പുറത്തുവിട്ട് റിയാലിറ്റി ടെലിവിഷൻ താരവും ഭാര്യയുമായ ജെൻ അഫ്ലെക്ക് (27) രംഗത്ത്. ഈ മാസം മൂന്നിന് വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ ജെൻ…

    Leave a Reply

    Your email address will not be published. Required fields are marked *