പെട്രോളില്‍ 31 ശതമാനം എഥനോള്‍; കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി എണ്ണ കമ്പനികള്‍, ‘മാനദണ്ഡം പാലിച്ചില്ല’

Spread the love

ബംഗളൂരു: സംസ്ഥാനത്തെ ചില പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം തള്ളി പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് അല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും കമ്പനികള്‍ വ്യക്തമാക്കി.

 

പ്രധാന എണ്ണ വിതരണ കമ്പനികള്‍ വിതരണം ചെയ്യുന്ന പെട്രോളില്‍ അനുവദനീയമായ 20 ശതമാനം പരിധിക്ക് മുകളില്‍ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്നും ചില പരിശോധനകളില്‍ ഇത് 31.2 ശതമാനം വരെയാണെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ പ്രധാന ആരോപണം. നിശ്ചിത പരിധി കടന്ന പശ്ചാത്തലത്തില്‍ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക മന്ത്രി റിസ് വാന്‍ അര്‍ഷാദ് ആവശ്യപ്പെട്ടത്.

 

ഈ അവകാശവാദങ്ങള്‍ നിയമപരവും സാങ്കേതികവുമായ നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ച് നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലല്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. കര്‍ണാടക ഉള്‍പ്പെടെ രാജ്യത്തുടനീളം തങ്ങള്‍ വിതരണം ചെയ്യുന്ന ഇ20 പെട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ മാനദണ്ഡമായ IS 17021 പാലിക്കുന്നതാണെന്നും കമ്പനികള്‍ അവകാശപ്പെട്ടു.

 

സാമ്പിളുകള്‍ ശേഖരിച്ച രീതിയെ കുറിച്ചും ഉപയോഗിച്ച പരിശോധനാ രീതികളെ കുറിച്ചും ആശങ്ക ഉണ്ട്. 1955ലെ അവശ്യസാധന നിയമത്തിന് കീഴില്‍ 2005ല്‍ പുറപ്പെടുവിച്ച മോട്ടോര്‍ സ്പിരിറ്റ് ആന്റ് ഹൈ സ്പീഡ് ഡീസല്‍ ( വിതരണം, വിതരണ ശൃംഖലയുടെ നിയന്ത്രണം, ക്രമക്കേടുകള്‍ തടയല്‍) ഉത്തരവ്, മാര്‍ക്കറ്റിങ് ഡിസിപ്ലീന്‍ ഗൈഡ്‌ലൈന്‍ 2024 എന്നിവ പ്രകാരം സാമ്പിളുകള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും ഫലങ്ങള്‍ അറിയിക്കുന്നതിനും കൃതമായ നടപടിക്രമങ്ങള്‍ ഉണ്ട്. ഇത് ഇവിടെ പാലിച്ചിട്ടില്ലെന്നും കമ്പനികള്‍ ആരോപിച്ചു.

  • Related Posts

    ‘പണി’ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

    Spread the love

    Spread the loveശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം ‘ഒറ്റക്കൊമ്പനി’ലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയയുടെ പുത്തൻ പോസ്റ്റർ പുറത്തിറങ്ങി. അഭിനയയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ താരത്തിന്റെ…

    ‘ഇന്ന് രാത്രിയോടെ നിന്റെ കഥ കഴിക്കും; വിധവയെ കണ്ടിട്ടുണ്ടോ’: പാർക്കിങ്ങിന്റെ പേരിൽ പല തവണ ഭീഷണി, അവസാനം വെടിവയ്പ്പ്…

    Spread the love

    Spread the loveഫരീദാബാദ് ∙ അയൽവാസികൾ തമ്മിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കമാണ് ഫരീദാബാദിൽ അരുംകൊലയിൽ കലാശിച്ചത്. പരംജിത്തിന്റെ വീട്ടുകാരും മോനുവിന്റെ കുടുംബവും തമ്മിൽ പാർക്കിങ്ങിന്റെ പേരിലും പാർക്കിങ് സ്ഥലത്ത് നായ വിസർജിക്കുന്നതിന്റെ പേരിലും പലപ്പോഴും തർക്കമുണ്ടായിരുന്നു. ഇതിന്റെ പേരിൽ മോനു ശർമ…

    Leave a Reply

    Your email address will not be published. Required fields are marked *